മോഷ്ടിച്ച ബൈക്കുകൾ പൊളിച്ച് പാർട്സാക്കി വില്പന നടത്തുന്ന മൂവര്‍സംഘം കുമ്പനാട് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

 കുമ്പനാട് :  മോഷ്ടിച്ച ബൈക്കുകൾ പൊളിച്ച് പാർട്സാക്കി വില്പന നടത്തുന്ന പത്തനംതിട്ട സ്വദേശികളായ അഖിൽ ജയൻ (22), മനു (19), നിരഞ്ജൻ (27), ജോൺസ് (30) എന്നിവരെ എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിക്കുന്ന ബൈക്കുകൾ പത്തനംതിട്ട കുമ്പനാട്ടുള്ള സംഘത്തിന്റെ വർക്ക്‌ഷോപ്പിലെത്തിച്ചാണ് പാർട്സ് ആക്കി വിറ്റിരുന്നത്. തിരുവല്ല, എറണാകുളം നോർത്ത്, എറണാകുളം സൗത്ത്, കടവന്ത്ര, പാലാരിവട്ടം സ്റ്റേഷൻ പരിധിയിൽ നിന്ന് ബൈക്കുകൾ മോഷ്ടിച്ചതായി പ്രതികൾ സമ്മതിച്ചു. ആറന്മുള സ്വദേശിയായ അഖിലിന്റെ വീട്ടിൽനിന്ന്‌ ബൈക്ക് കണ്ടെടുത്തു. എറണാകുളം എ.സി.പി പി. രാജ്കുമാറിന്റെ പ്രത്യേക സ്‌ക്വാഡും സൗത്ത് പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ശനിയാഴ്ച ഉച്ചയ്ക്ക് എറണാകുളം ടൗൺ സൗത്ത് എസ്.ഐ. പ്രദീപിന്റെ നേതൃത്വത്തിൽ പോലീസ് സംഘം വർക്ക് ഷോപ്പിൽ എത്തിയപ്പോഴാണ് നാട്ടുകാർ പോലും ഇവിടെ നടക്കുന്നത് അറിഞ്ഞത്. രണ്ടരമാസം മുമ്പാണ് കുമ്പനാട് പെട്രോൾ പമ്പിന് സമീപം കല്ലുമാലി ഇറക്കത്തിനോട് ചേർന്ന് യുവാക്കൾ രണ്ടുനില കെട്ടിടം വാടകയ്ക്ക് എടുത്തത്. ഇരുചക്രവാഹനങ്ങളുടെ വർക്ക്ഷോപ്പും കാറുകളുടെ മോഡിഫിക്കേഷൻ നടത്താനും വേണ്ടിയാണെന്നാണ് കെട്ടിട ഉടമയോടും നാട്ടുകാരോടും പറഞ്ഞത്. താഴെയും മുകളിലുമായി രണ്ട് വലിയ ഹാളുകളും രണ്ട് മുറികളുമുള്ള കെട്ടിടം 60,000 രൂപ മാസ വാടകയ്ക്കാണ് എടുത്തിരുന്നത്. പത്തനംതിട്ട, കുന്നന്താനം ഭാഗങ്ങളിലുള്ള ചെറുപ്പക്കാരായിരുന്നു വർക്ക്ഷോപ്പ് നടത്തിയിരുന്നത്. ന്യൂജൻ വണ്ടികളായിരുന്നു ഇവിടെ കൂടുതലും എത്തിയിരുന്നത് എന്നും ഇവിടെ കാറുകളുടെയും ജീപ്പുകളുടെയും രൂപമാറ്റവും വരുത്തിയിരുന്നു എന്നും നാട്ടുകാർ പറഞ്ഞു.

വർക്ക്ഷോപ്പിൽ പകൽ സമയങ്ങളിൽ രണ്ട് മെക്കാനിക്കുകളേ ഉണ്ടായിരുന്നുള്ളൂ. കാറുകളുടെ അത്യാവശ്യപ്പണികൾ മാത്രമാണ് പകൽ നടന്നിരുന്നത്. കാറുകളിലും ബൈക്കുകളിലും സ്റ്റിക്കർ പതിക്കുന്ന ജോലിയും ഇവർ ചെയ്തിരുന്നു. വൈകിട്ട് ഇവരുടെ കൂട്ടുകാരായ മറ്റ് 15 ചെറുപ്പക്കാർ ഇവിടെ സ്ഥിരമായി വന്നുപോയിരുന്നത്.  രാത്രിയിലാണ് ഇവർ മോഷ്ടിച്ചുകൊണ്ടുവരുന്ന വണ്ടികൾ പൊളിക്കുന്നതെന്ന് പോലീസ് പറയുന്നു. മോഷ്ടിച്ച വണ്ടി പൊളിച്ച് പാർട്സാക്കി ഒ.എൽ.എക്സിലൂടെയും മറ്റും വില്പന നടത്തുന്നതാണ് സംഘത്തിന്റെ രീതി. വർക്ക്‌ഷോപ്പിന് പേരോ ബോർഡോ ഒന്നും ഉണ്ടായിരുന്നില്ല. തിരുവല്ല, എറണാകുളം ടൗൺ സൗത്ത്, ടൗൺ നോർത്ത്, കടവന്ത്ര, പാലാരിവട്ടം എന്നീ പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് മോഷ്ടിച്ച അഞ്ച് ബൈക്കുകളാണ് ഇവിടെനിന്ന്‌ പോലീസ് കണ്ടെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...