രാഹുൽ ​ഗാന്ധിയുടേത് പൊള്ളയായ ​ഗ്യാരന്റിയെന്ന് പ്രകാശ് കാരാട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ തെര‍ഞ്ഞെടുപ്പിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി പ്രഖ്യാപിച്ച അഞ്ച് ​ഗ്യാരന്റികൾ പൊള്ളയാണെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അം​ഗം പ്രകാശ് കാരാട്ട്. തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ മാത്രമാണ് ഈ പ്രഖ്യാപനമെന്നും അധികാരത്തിൽ എത്തിയാൽ നൽകിയ ഉറപ്പ് മറക്കുകയും ചെയ്യുമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. അതിന് ഉദാഹരമാണ് തെലങ്കാന, 25 മാസമായി പെൻഷൻ തുക നൽകിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ പന്ത്രണ്ട് വർഷമായി ബിജെപി സർക്കാർ ജനാധിപത്യത്തെ തകർക്കുന്നു. ഭരണഘടനാ ലംഘനം നടത്തുകയും ഫെഡറൽ സംവിധാനങ്ങൾ തകർക്കുകയും ചെയ്യുന്നു. എന്നാൽ, കേരളം വ്യത്യസ്തമായി മാറുകയാണ്. കേരളത്തിൽ വർഗീയ സംഘർഷമില്ല. ഇന്ത്യയിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും വർഗീയ സംഘർഷങ്ങൾ ഉണ്ടെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. തെലങ്കാനയിൽ ഒരു വർഷത്തിനിടയിൽ ഉണ്ടായത് ഏഴ് വർ​ഗീയ കലാപമാണെന്നും അദ്ദേഹം ഓർമപ്പെടുത്തി.

ഹിമാചലിൽ ഉണ്ടാവുന്ന സംഘർഷങ്ങളെ കോൺഗ്രസ് ന്യായീകരിക്കുകയാണ്. ഇതിൽ നിന്നെല്ലാം വിഭിന്നമായി കേരളം മാത്രമാണുള്ളതെന്നും എൽഡിഎഫ് മുന്നിൽ നിന്ന് നയിക്കുന്നത് കൊണ്ടാണ് അത് സാധ്യമാകുന്നതെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി. ഉത്തർ പ്രദേശിൽ ബുൾഡോസർ രാജ് നടപ്പിലാക്കുന്നു. കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലും തെലങ്കാനയിലും ഇതേ അവസ്ഥയാണ്. എന്നാൽ, കേരളത്തിൽ വീടില്ലാത്തവർക്ക് ഇടതുപക്ഷം വീട് വെച്ച് നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് ; ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. സാധാരണയേക്കാൾ മൂന്നു...