പ്രതിപക്ഷ സംസ്ഥാനങ്ങളെ മാത്രം റിപബ്‌ളിക് പരേഡില്‍ നിന്ന് പുറത്താക്കി : പ്രകാശ് കാരാട്ട്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : റിപ്പബ്ലിക്‌ ദിന പരേഡിനായി കേരളമുള്‍പ്പടേയുള്ള സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച നിശ്ചലദൃശ്യങ്ങള്‍ തള്ളിക്കളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനവുമായി സിപിഎം നേതാവും പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട്. നടപടി ബിജെപി നേതൃത്വം നല്‍കുന്ന ഭരണമുന്നണിയുടെ മനോഭാവം വ്യക്തമാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യങ്ങള്‍ തിരസ്കരിക്കുക വഴി ഫെഡറലിസത്തോടും സ്വാതന്ത്ര്യസമരത്തില്‍ വിവിധ സാമൂഹ്യ, സാംസ്കാരിക വിഭാഗങ്ങള്‍ വഹിച്ച പങ്കിനോടും കേന്ദ്ര ഭരണനേതൃത്വം സൂക്ഷിക്കുന്ന ശക്തമായ അവമതിപ്പും പുച്ഛവും ഒരിക്കല്‍ക്കൂടി വെളിച്ചത്തു വന്നിരിക്കുന്നുവെന്നും പ്രകാശ് കാരാട്ട് പ്രസ്താവനയിലൂടെ വ്യക്തമാക്കി.

സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം എന്ന ആശയത്തില്‍ ഊന്നിയാണ് ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡ്. അതിന്‌ അനുസൃതമായി നേതാജി സുഭാഷ് ചന്ദ്രബോസും അദ്ദേഹത്തിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയും സ്വാതന്ത്ര്യസമരത്തില്‍ വഹിച്ച പങ്ക് വ്യക്തമാക്കുന്ന ആവിഷ്കാരമാണ് പശ്ചിമബംഗാള്‍ സമര്‍പ്പിച്ചത്. അത് കേന്ദ്രം തള്ളി. തങ്ങളുടെ സ്വാതന്ത്ര്യസമര സേനാനികളില്‍ പ്രധാനിയായിരുന്ന വി.ഒ ചിദംബരം, കവി സുബ്രഹ്മണ്യ ഭാരതിയാര്‍ തുടങ്ങിയവരെ ആദരിക്കുന്നതായിരുന്നു തമിഴ്‌നാടിന്റെ നിശ്ചല ദൃശ്യം. അതും കേന്ദ്രത്തിനു സ്വീകാര്യമായില്ല. ഇതിനെക്കാളെല്ലാം ഞെട്ടല്‍ ഉളവാക്കിയത് കേരളത്തിന്റെ നിശ്ചലദൃശ്യം തള്ളിയ കേന്ദ്ര നടപടിയാണ്. ജാതിവിവേചനത്തിനെതിരെ ശക്തമായി പോരാടിയ നവോത്ഥാന നായകന്‍ ശ്രീനാരായണ ഗുരുവിനെ ആദരിക്കുന്നതായിരുന്നു കേരളത്തിന്റെ ഫ്ലോട്ട്. ഗുരുവിനെ മാറ്റി ആദി ശങ്കരാചാര്യനെ പ്രതിഷ്ഠിക്കണമെന്നായിരുന്നു ഫ്ലോട്ടുകള്‍ പരിഗണിച്ച വിദഗ്ധ സമിതിയുടെ ആവശ്യം. എന്നാല്‍, കേരള സര്‍ക്കാര്‍ നാരായണഗുരുവിനെ മാറ്റില്ല എന്ന നിലപാടില്‍ ഉറച്ചുനിന്നതോടെ നിശ്ചലദൃശ്യം തിരസ്കരിക്കപ്പെട്ടു.

പക്ഷപാതപരവും ധ്രുവീകരണം ലക്ഷ്യമാക്കിയുള്ളതുമായ മോദി സര്‍ക്കാര്‍ കാഴ്ചപ്പാട് ഫലത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കാകെ റിപ്പബ്ലിക് ദിന പരേഡില്‍ പ്രാതിനിധ്യം നിഷേധിച്ചിരിക്കുന്നു. മൂന്ന് പ്രതിപക്ഷ സംസ്ഥാനങ്ങളെ തിരഞ്ഞു പിടിച്ച്‌ പരേഡില്‍നിന്നു പുറത്താക്കിയത് കേന്ദ്രത്തിന്റെ ഫെഡറല്‍വിരുദ്ധ മനോഭാവത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. നമ്മുടെ ഭരണഘടന ഇന്ത്യയെ ‘സംസ്ഥാനങ്ങളുടെ യൂണിയന്‍’ ആയാണ് നിര്‍വചിച്ചിരിക്കുന്നത്. അതേ ഭരണഘടനയെ രാജ്യത്തിന്റെ അടിസ്ഥാനമായി സ്വീകരിച്ച ജനുവരി 26ന് തന്നെ ഭരണഘടനയുടെ അടിസ്ഥാന കാഴ്ചപ്പാടിനെ അപ്പാടേ ലംഘിക്കുകയാണ് നരേന്ദ്രമോദി സര്‍ക്കാറെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ധിഖ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഓണത്തിന് ഹോർട്ടികോർപ്പിന്റെയും വിഎഫ് പി സികെയുടെയും നേതൃത്വത്തിൽ...

ഉത്തരാഖണ്ഡിലെ കൂലാഗഡ് വാലി പാലം തകർന്നു; നൂറുകണക്കിന് പേർ കുടുങ്ങി

0
ന്യൂഡൽഹി: കനത്ത മഴയും ഉരുൾപൊട്ടലും ഉത്തരാഖണ്ഡിലെ പിത്തോരഗഢിൽ വലിയ നാശനഷ്ടമുണ്ടാക്കി....

തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ

0
കൊച്ചി: തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ....

പത്തനംതിട്ട ജില്ല ആസൂത്രണ സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു

0
പത്തനംതിട്ട : പത്തനംതിട്ട ജില്ല ആസൂത്രണ സമിതി അംഗങ്ങളുടെ തെരഞ്ഞടുപ്പ് നടന്നു....