Tuesday, June 18, 2024 7:37 pm

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരായ പ്രമേയവും പരിഗണിക്കണo : പ്രതിപക്ഷം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരായ പ്രമേയവും പരിഗണിക്കണമെന്ന് പ്രതിപക്ഷം. സ്പീക്കര്‍ ചെയറില്‍ നിന്ന് മാറി പ്രമേയം പരിഗണിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. രാജ്യദ്രോഹ കേസിലെ പ്രതികള്‍ക്ക് സ്പീക്കറുമായി ബന്ധമുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

എന്നാല്‍ ഭരണഘടന വ്യവസ്ഥ പ്രകാരം സ്പീക്കര്‍ വിചാരിച്ചാലും ഈ പ്രമേയം എടുക്കാന്‍ കഴിയില്ലെന്ന് മന്ത്രി എ കെ ബാലന്‍ പ്രതികരിച്ചു. എല്ലാ അംഗങ്ങളുടേയും അവകാശം അംഗീകരിക്കുന്നു. അംഗങ്ങള്‍ക്ക് ചെയറിനോട് വിയോജിക്കാം. എന്നാല്‍ ചട്ടങ്ങള്‍ പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

അതേസമയം സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ അവതരണത്തിന് അനുമതി ലഭിച്ചു. പ്രമേയത്തിന്മേല്‍ 5 മണിക്കൂര്‍ ചര്‍ച്ച നടക്കും. അവിശ്വാസ പ്രമേയത്തെ ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ പിന്തുണച്ചു. യുഡിഎഫില്‍ നിന്ന് വി ഡി സതീശന്‍, പി ടി തോമസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഷാഫി പറമ്പില്‍, എം കെ മുനീര്‍, കെ എം ഷാജി, അനൂപ് ജേക്കബ് എന്നിവര്‍ സംസാരിക്കും. എല്‍ഡിഎഫില്‍ നിന്ന് അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുക എസ്‍ ശര്‍മ്മ, എം സ്വരാജ്, ജെയിംസ് മാത്യു, മുല്ലക്കര രത്നാകരന്‍, ചിറ്റയം ഗോപകുമാര്‍ എന്നിവരാണ്.

‌തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്ക്കരണത്തിനെതിരായ സംയുക്ത പ്രമേയം പ്രതിപക്ഷം പ്രതിഷേധത്തോടെ പിന്തുണക്കും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബലാത്സംഗക്കേസിലെ പരാതിക്കാരിയെ വിവാഹം കഴിക്കാന്‍ പ്രതിക്ക് ജാമ്യം അനുവദിച്ച് കര്‍ണാടക ഹൈക്കോടതി

0
ബംഗളൂരു: ബലാത്സംഗക്കേസിലെ ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ പ്രതിയായ 23കാരന് കര്‍ണാടക...

2 കോടി മുടക്കി നിർമ്മിച്ച പാലം ഉദ്ഘാടനത്തിന് മുമ്പേ തകർന്നുവീണു

0
പട്ന: കോടികൾ മുടക്കി നിർമ്മിച്ച പാലം ഉദ്ഘാടനത്തിന് മുമ്പേ തകർന്നുവീണു. ബിഹാറിലെ...

ജെഡിഎസ് കേരളാ ഘടകം പുതിയ പാർട്ടി രൂപീകരികും ; പാര്‍ട്ടിക്ക് പുതിയ പേരിടും

0
കൊച്ചി: വിവാദങ്ങൾക്കൊടുവിൽ ജെഡിഎസ് എന്ന പേര് ഉപേക്ഷിച്ച് പുതിയ പാർട്ടി ഉണ്ടാക്കാൻ...

ജി.സുധാകരന്റെ മോദി പ്രശംസ അത്ഭുതകരം ; ജി സുധാകരന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എച്ച് സലാം

0
അമ്പലപ്പുഴ : മുന്‍ മന്ത്രി ജി.സുധാകരന്റെ മോദി പ്രശംസയ്ക്കും ആലപ്പുഴയില്‍ പാര്‍ട്ടി...