ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കും ; ‘ജന്‍ സുരാജ്’ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് പ്രശാന്ത് കിഷോര്‍

For full experience, Download our mobile application:
Get it on Google Play

പട്‌ന: പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. നേരത്തെ സ്ഥാപിച്ച ജന്‍ സുരാജ് എന്ന സംഘടനയെയാണ് ജന്‍ സുരാജ് പാര്‍ട്ടിയായി പ്രഖ്യാപിച്ചത്. അടുത്ത ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി എല്ലാ സീറ്റിലും മത്സരിക്കുമെന്ന് പ്രശാന്ത് പറഞ്ഞു.ഗാന്ധിജയന്തി ദിനത്തില്‍ പട്‌ന വെറ്ററിനറി കോളജ് ഗ്രൗണ്ടില്‍ വന്‍ റാലി സംഘടിപ്പിച്ചുകൊണ്ടാണ് പാര്‍ടി പ്രഖ്യാപനം നടത്തിയത്. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍നിന്ന് വിരമിച്ച മനോജ് ഭാരതി ആയിരിക്കും പാര്‍ട്ടി അധ്യക്ഷന്‍. തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ മദ്യനിരോധനം അവസാനിപ്പിക്കുമെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു. മദ്യത്തില്‍നിന്നു ലഭിക്കുന്ന വരുമാനം വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്തുന്നതിന് ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ”ബിഹാറില്‍ കഴിഞ്ഞ 30 വര്‍ഷമായി ജനങ്ങള്‍ ആര്‍ജെഡിക്കും ബിജെപിക്കും വോട്ടുചെയ്യുകയാണ്. അതിന് ഒരവസാനം വേണം.” പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി.

കുടിയേറ്റം, തൊഴിലില്ലായ്മ തുടങ്ങി സമൂഹം നേരിടുന്ന വെല്ലുവിളികളെ ഇല്ലായ്മ ചെയ്യുകയാണ് പാര്‍ടിയുടെ പ്രധാന അജണ്ട. യുവാക്കള്‍ക്ക് തൊഴിലവസരം നല്‍കുമെന്നും പാവപ്പെട്ടവരുടെ സാമൂഹിക പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുമെന്നും പാര്‍ടി റാലിയില്‍ പ്രശാന്ത് കിഷോര്‍ പറഞ്ഞു. പഞ്ചായത്തുകളുടെ വികസനം ലക്ഷ്യമിട്ട് ബീഹാറിലെ 8500 പഞ്ചായത്തുകളിലും പദയാത്ര സംഘടിപ്പിക്കും, അടച്ചുപൂട്ടിയ വ്യവസായങ്ങള്‍ വികസനത്തിനായി പുനരുജ്ജീവിപ്പിക്കും, അധികാരത്തില്‍ വന്നാല്‍ 15 മിനിറ്റിനുള്ളില്‍ മദ്യനിരോധനം അവസാനിപ്പിക്കും, മദ്യത്തില്‍ നിന്നുള്ള വരുമാനം വിദ്യാഭ്യാസത്തിനായി ചെലവഴിക്കും തുടങ്ങിയവയാണ് പാര്‍ട്ടിയുടെ പ്രധാന അജണ്ടയായി പ്രശാന്ത് കിഷോര്‍ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...