ഇസ്രായേലിന് കനത്ത തിരിച്ചടി ; ഹിസ്ബുല്ലയുമായുണ്ടായ ഏറ്റുമുട്ടലില്‍ 8 സൈനികര്‍ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ലെബനന്‍: ലെബനനില്‍ ഹിസ്ബുല്ലയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇസ്രായേലിന് കനത്ത തിരിച്ചടി. ഇസ്രായേലിന്റെ 8 സൈനികര്‍ കൊല്ലപ്പെട്ടു. സൈനികര്‍ കൊല്ലപ്പെട്ട വിവരം ഇസ്രായേലും സ്ഥിരീകരിച്ചിട്ടുണ്ട്. ലെബനന്‍ അതിര്‍ത്തി കടന്നുള്ള ഏറ്റുമുട്ടലില്‍ ആദ്യം കൊല്ലപ്പെട്ടത് ക്യാപ്റ്റന്‍ ഈറ്റന്‍ ഇറ്റ്‌സാക്ക് ഓസ്റ്റര്‍ (22) ആണെന്ന് ഇസ്രായേല്‍ സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചു. ക്യാപ്റ്റന്‍ ഈറ്റന്‍ ഇറ്റ്‌സാക്ക് ഓസ്റ്റര്‍, ക്യാപ്റ്റന്‍ ഹരേല്‍ എറ്റിംഗര്‍, ക്യാപ്റ്റന്‍ ഇറ്റായി ഏരിയല്‍ ഗിയറ്റ്, സര്‍ജന്റ് ഫസ്റ്റ് ക്ലാസ് നോം ബാര്‍സിലേ, സര്‍ജന്റ് ഫസ്റ്റ് ക്ലാസ് ഓര്‍ മന്റ്‌സൂര്‍,സര്‍ജന്റ് ഫസ്റ്റ് ക്ലാസ് നസാര്‍ ഇറ്റ്കിന്‍, സ്റ്റാഫ്. സെര്‍ജന്റ് അല്‍മ്‌കെന്‍ ടെറഫ്, സ്റ്റാഫ് സര്‍ജന്റ് ഇഡോ ബ്രോയര്‍ എന്നിവരാണ് തെക്കന്‍ ലെബനനിലെ കരയുദ്ധത്തില്‍ കൊല്ലപ്പെട്ടത്. അതേസമയം, വ്യോമാക്രമണത്തില്‍ ഹിസ്ബുല്ലയുടെ ആസ്ഥാനം, ആയുധ സംഭരണ കേന്ദ്രങ്ങള്‍, റോക്കറ്റ് ലോഞ്ചറുകള്‍ എന്നിവ തകര്‍ത്തെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു. വ്യോമസേനയ്ക്ക് ഒപ്പം കരയുദ്ധത്തില്‍ നിരവധി ഹിസ്ബുല്ല പോരാളികളെ കൊലപ്പെടുത്തിയെന്നും ഇസ്രായേല്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിഎസിന്‍റെ ഒന്നാം ചരമവാർഷികം ഇന്ന് ; വിപുലമായ ആചരണം

0
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം ഇന്ന്....

വയനാട്ടിൽ ഷിഗെല്ല ഒരാൾക്ക് സ്ഥിരീകരിച്ചു : നാലുപേർ ലക്ഷണങ്ങളോടെ ചികിത്സയിൽ ; ഇന്ന്...

0
മാനന്തവാടി : വയനാട്ടിൽ വീണ്ടും ഷിഗെല്ല. വയനാട് ഗവ. എൻജിനിയറിങ് കോളേജ്...

വയോധികന്റെ ഒന്നരലക്ഷം രണ്ടം​ഗ സംഘം തട്ടിപ്പറിച്ചു

0
തിരുവനന്തപുരം : തിരുവനന്തപുരം പേട്ടയിൽ വയോധികന്റെ ഒന്നരലക്ഷം രൂപ തട്ടിപ്പറിച്ചു. പേട്ട...

എക്സൈസ് പരിശോധനയിൽ കാടുകയറിയ പുരയിടത്തിൽ നിന്നും കഞ്ചാവു ചെടികൾ കണ്ടെത്തി

0
തിരുവനന്തപുരം: എക്സൈസ് പരിശോധനയിൽ കാടുകയറിയ പുരയിടത്തിൽ നിന്നും കഞ്ചാവു ചെടികൾ കണ്ടെത്തി....