രാഹുല്‍ മാങ്കൂട്ടത്തില്‍ ഉപയോഗിച്ച ചുവന്ന കാര്‍ സൂക്ഷിച്ചത് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലെന്ന് പ്രശാന്ത് ശിവ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട് വിടാന്‍ ഉപയോഗിച്ച ചുവന്ന കാര്‍ സൂക്ഷിച്ചത് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍. സിപിഐഎം നേതൃത്വo പോലീസിനെ നിയന്ത്രിക്കുന്നുണ്ടോ എന്ന് സംശയം. കണ്ണില്‍ പൊടി ഇടുന്ന പോലുള്ള പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നതെന്നും പ്രശാന്ത് ശിവന്‍ പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ ഇല്ലാത്ത രീതിയില്‍ ഒരു നിയമസഭാ സാമാജികന്റെ ഭാഗത്ത് നിന്ന് പീഡനത്തിന്റേതുള്‍പ്പടെ വാര്‍ത്തകളാണ് ചര്‍ച്ച ചെയ്യുന്നത്. അതിജീവിതയായ പെണ്‍കുട്ടി ധൈര്യപൂര്‍വം മുഖ്യമന്ത്രിക്ക് മുന്നില്‍ പരാതിയുമായെത്തി.

അന്വേഷണം നടന്നുകൊണ്ടിരിക്കെ എംഎല്‍എ പാലക്കാട് പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്ന സ്ഥലത്ത് നിന്ന് നിമിഷനേരം കൊണ്ട് അപ്രത്യക്ഷനാകുന്ന കാഴ്ചയാണ് കാണുന്നത്. അദ്ദേഹം ഉപയോഗിച്ചു എന്ന് പറയുന്ന കാര്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇതേ എംഎല്‍എക്ക് വേണ്ടി ഒരു ഗ്രൂപ്പ് യോഗം ചേര്‍ന്ന ഒരു നേതാവിന്റെ വീട്ടില്‍ നിന്നാണ് കണ്ടെത്തിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ പല നേതാക്കന്‍മാരും പീഡനവീരനായ എംഎല്‍എയെ സഹായിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത് – പ്രശാന്ത് ശിവന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എസ്.സി. ക്രമക്കേടുകളിൽ ഇടപെട്ട് ഗവർണർ ; രാഷ്ട്രപതിക്ക് റിപ്പോർട്ട്‌ ചെയ്യാൻ നീക്കം

0
തിരുവനന്തപുരം : കേരളത്തിലെ പി.എസ്.സി. പരീക്ഷാക്രമക്കേടിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇടപെടുന്നു....

ക്ഷേമപെൻഷൻ ; വീട്ടിലെ മസ്റ്ററിങ് ദുരുപയോഗം തടയാൻ കർശനനടപടി

0
ആലപ്പുഴ : വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങാനിരിക്കേ, ആരോഗ്യമുള്ള...

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...