കായംകുളം എം.എല്‍.എ യു.പ്രതിഭയെ നിശിതമായി വിമര്‍ശിച്ച് ഡി.വൈ.എഫ്.ഐ

For full experience, Download our mobile application:
Get it on Google Play

കായംകുളം: എം.എല്‍.എ യു.പ്രതിഭയെ ഫെയ്സ്ബുക്കില്‍ വിമര്‍ശിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി വരുമെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി. ഡിവൈഎഫ്ഐ നേതാക്കളോട് വിശദീകരണം തേടിയെന്ന് ആര്‍.നാസര്‍.   ജനങ്ങള്‍ക്ക് ആശ്വാസമാകേണ്ട സമയത്ത് ഓഫിസുംപൂട്ടി എം.എല്‍.എ വീട്ടിലിരിക്കുന്നത് ശരിയല്ലെന്നാണ് വിമര്‍ശനം. കായംകുളത്തെ പാര്‍ട്ടി വിഭാഗീയതയുടെ ഭാഗമായാണ് വിമര്‍ശനമെന്നാണ് സൂചന. ചിലര്‍ക്ക് തന്നോട് ഈഗോ ആണെന്ന് എം.എല്‍എയും തിരിച്ചടിച്ചു.

ജനപ്രതിനിധികളോട് വീട്ടിലിരിക്കാന്‍ സര്‍ക്കാര്‍ പറഞ്ഞിട്ടില്ല, അങ്ങനെ ചെയ്താല്‍ നാടിന്റെ അവസ്ഥ എന്താവുമെന്നും ഡിവൈഎഫ് ഐക്കാര്‍ ചോദിക്കുന്നു. എന്നാല്‍ പാര്‍ട്ടി കമ്മിറ്റികളില്‍ പറയേണ്ട കാര്യം ചിലര്‍ പരസ്യമായി പറയുന്നത് ഗൂഡലക്ഷ്യത്തോടെയാണെന്ന് ഡി.വൈ.എഫ്.ഐയിലെ തന്നെ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. നഗരസഭാ ചെയര്‍മാന്‍ എന്‍.ശിവദാസനെ പുകഴ്ത്തുകയും എം.എല്‍എയെ ഇകഴ്ത്തുകയും ചെയ്യുന്നതില്‍ പാര്‍ട്ടി വിഭാഗീയതയാണ് കാരണമെന്ന് വ്യക്തമായിട്ടുണ്ട്

ഡിവൈഎഫ്ഐ കായംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് സാജിദ് ഷാജഹാന്‍, ജില്ലാകമ്മിറ്റി അംഗം മിനിസ ജബ്ബാര്‍ തുടങ്ങി സംഘടനയുടെ ഭാരവാഹികളും പ്രവര്‍ത്തകരുമാണ് സമൂഹമാധ്യമങ്ങളിലൂടെ യു പ്രതിഭാ എം.എല്‍എയെ നിശിതമായി വിമര്‍ശിച്ചത്. കോന്നി എം.എല്‍എയടക്കം സജീവമായി രംഗത്തുളളപ്പോഴാണ് കായംകുളം എം.എല്‍.എ ഫോണ്‍ പോലും എടുക്കാതെ വീട്ടിലൊളിച്ചതെന്നും താരതമ്യം ചെയ്താണ് വിമര്‍ശനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...