കോന്നി : സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസി കുടുംബങ്ങൾക്ക് വർഷം തോറും പ്രവാസി ഫെഡറേഷനും പ്രവാസി സേവാ കേന്ദ്രവും നൽകിവരുന്ന സാമ്പത്തിക സഹായം പ്രവാസി ഫെഡറേഷൻ ജില്ലാ സെക്രട്ടറി സുനിൽ ഖാൻ ഉദ്ഘാടനം ചെയ്തു. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന നിരവധി പ്രവാസി കുടുംബങ്ങളാണ് പത്തനംതിട്ട ജില്ലയിലുള്ളത്. അവർക്ക് വേണ്ട പുനരധിവാസവും ചികിത്സാ സഹായങ്ങളും വീടില്ലാത്തവർക്ക് വീട് പണിയുവാനുള്ള സാമ്പത്തിക സഹായവും നല്‍കണം. അർഹതപ്പെട്ട കുടുംബങ്ങൾക്ക് ഈ സഹായങ്ങള്‍ ലഭിക്കുവാനുള്ള സാങ്കേതിക തടസ്സം അവസാനിപ്പിച്ച് യഥാസമയങ്ങളിൽ നല്‍കണമെന്നും സുനിൽ ഖാൻ ആവശ്യപ്പെട്ടു. ചടങ്ങിൽ പ്രവാസി സേവാ കേന്ദ്രം സെക്രട്ടറി സോനാ എസ് തോമസ്, നൗഷാദ്, പൗർണമി, ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]






























