കൊവിഡ് ബാധിച്ച്‌ അബുദാബിയില്‍ കാഞ്ഞങ്ങാട് സ്വദേശി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കാഞ്ഞങ്ങാട് : കൊവിഡ് ബാധിച്ച്‌ അബുദാബിയില്‍ മലയാളി മരിച്ചു. മടിക്കൈ സ്വദേശി സി. കുഞ്ഞാമുവാണ് (53) മരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം കഴിഞ്ഞ മൂന്നു ദിവസമായി മഫ്‌റഖ് ആശുപത്രി വെന്റിലേറ്ററിലായിരുന്നു. അബുദാബി ബനിയാസില്‍ ഗ്രോസറി നടത്തുന്ന കുഞ്ഞാമു കടയുടെ ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടു മാസം മുമ്പാണ് അബുദാബിയിലേക്ക് പോയത്. പനിയെ തുടര്‍ന്ന് ആശുപത്രിയിലായ ഇദ്ദേഹം ഇന്നലെ രാത്രി 12 മണിയോടെയാണ് മരിച്ചത്. പരേതനായ വെള്ളച്ചേരി മമ്മുഞ്ഞിയുടെ മകനാണ്.

മാതാവ്: കുഞ്ഞാമി. കാഞ്ഞങ്ങാട് മുസ്ലീം ജമാഅത്ത് ക്ഷേമകാര്യ സെക്രട്ടറി മൂസ പടന്നക്കാട്, മജീദ്, സമദ്, സുബൈദ, സീനത്ത്, സഫിയ, പരേതയായ ഫാത്തിമ എന്നിവര്‍ സഹോദരങ്ങള്‍. ആറങ്ങാടി കൂളിയങ്കാല്‍ സ്വദേശിനി സീനത്താണ് ഭാര്യ. ബി.ഫാം വിദ്യാര്‍ത്ഥിനി ശഹര്‍ബാന, പ്ലസ് ടു വിദ്യാര്‍ത്ഥിനി ശര്‍മില എട്ടാം തരത്തില്‍ പഠിക്കുന്ന ഷഹല എന്നിവര്‍ മക്കളാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....