Saturday, January 11, 2025 7:16 pm

പ്രവാസികള്‍ക്ക്​ ആവശ്യമായ മരുന്നുകള്‍ എത്തിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കുമെന്ന്​ മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രവാസികള്‍ക്ക്​ ആവശ്യമായ മരുന്നുകള്‍ എത്തിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്രീകൃത സ്​ഥലത്തെത്തിച്ച്‌​ വിതരണം ചെയ്യാനാണ്​ ആലോചന. പ്രവാസികള്‍ക്കായി കൂടുതല്‍ ക്വാറന്‍റീന്‍ കേന്ദ്രങ്ങള്‍ തുടങ്ങും. അതിനായി ദുബൈയില്‍ കൂടുതല്‍ കെട്ടിടങ്ങള്‍ കണ്ടെത്തുന്നുണ്ട്​. ഇതുസംബന്ധിച്ച്‌​ ദുബൈ ഭരണാധികാരികളുടെ നടപടി അഭിനന്ദാര്‍ഹമാണ്​. ഇന്ത്യന്‍ എംബസിയുമായി നോര്‍ക്ക നിരന്തരം ബന്ധപ്പെടുന്നുമുണ്ട്​.

കേ​ന്ദ്രം സംസ്​ഥാനങ്ങള്‍ക്ക്​ സാമ്പത്തിക സഹായം നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സഹായം ഉടന്‍ ഉണ്ടാകുമെന്നാണ്​ പ്രതീക്ഷ. സംസ്​ഥാനത്ത്​ കാന്‍സര്‍ രോഗികളുടെ ചികിത്സക്കായി 21 കേന്ദ്രങ്ങള്‍ ഒരുക്കി​. ഡല്‍ഹിയില്‍ ദുരിതം അനുഭവിക്കുന്ന മലയാളി നഴ്​സുമാരുടെ കാര്യം പരിഗണിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രിയോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​.

ലോക്​ഡൗണ്‍ ഇളവുകള്‍ വ്യാഴാഴ്​ച നടക്കുന്ന മന്ത്രിസഭ യോഗം തീരുമാനിക്കും. ജാഗ്രത ശക്​തമായി തുടരാനാണ്​ തീരുമാനം. നിയന്ത്രണങ്ങളും തുടരും. അല്ലാത്തപക്ഷം രോഗവ്യാപനം വര്‍ധിക്കാന്‍ സാധ്യതയുണ്ട്​. കുടിവെള്ള സ്രോതസ്സുകള്‍ മലിനമാക്കിയാല്‍ ശക്​തമായി നടപടിയുണ്ടാകും. അക്ഷയ സെന്ററുകള്‍ തുറക്കുന്നത്​ പരിഗണിക്കും.

സ്വകാര്യ ബസുകളുടെ നികുതി അടക്കേണ്ട തീയതി രണ്ട്​ തവണ സര്‍ക്കാര്‍ നീട്ടിനല്‍കിയിരുന്നു​. ഏപ്രില്‍ 30 വരെ വീണ്ടും നീട്ടാന്‍ അനുമതി നല്‍കി. ലേണേഴ്​സ്​ ലൈസന്‍സ്​ ലഭിച്ചവര്‍ക്ക്​ ഡ്രൈവിങ്​ ലൈസന്‍സ്​ എടുക്കേണ്ട കാലയളവ്​ പുനഃക്രമീകരീക്കാനും ​വാഹന വകുപ്പ്​ അധികൃതരോട്​ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന്​ മുഖ്യമന്ത്രി പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ക്രിസ്മസ് ആഘോഷത്തിനിടെ കരോള്‍ മുടക്കിയ എസ്‌ഐയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി

0
തൃശൂര്‍: പാലയൂര്‍ പള്ളി ക്രിസ്മസ് ആഘോഷത്തിനിടെ കരോള്‍ മുടക്കിയ എസ്‌ഐയെ ക്രമസമാധാന...

നിർമാണത്തിലിരുന്ന റെയിൽവേ സ്റ്റേഷൻ കെട്ടിടം തകർന്നു വീണു ; നിരവധി പേർ കുടുങ്ങി

0
ലക്‌നൗ: ഉത്തര്‍പ്രദേശിലെ കനൗജ് റെയില്‍വേ സ്റ്റേഷനില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടെ കോണ്‍ക്രീറ്റ് തകര്‍ന്നു വീണു....

അസം ഖനി അപകടം ; മൂന്നുപേരുടെ മൃതദേഹം കൂടി കണ്ടെത്തി

0
ഗുവാഹത്തി: അസമിലെ ദിമാ ദിമ ഹസാവോ ജില്ലയിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ...

അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാഹനം ഓടിച്ച ഡ്രൈ​വ​ർ​ക്ക് പി​ഴ ചുമത്തി

0
ദുബായ്: മ​ഴ​യി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാഹനം ഓടിച്ച ഡ്രൈ​വ​ർ​ക്ക്​ 50,000 ദി​ർ​ഹം...