കാസര്‍കോട്ട് ഗള്‍ഫില്‍ നിന്നെത്തിയ യുവാവിന്‍റെ മരണം ദുരൂഹം ; തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പുത്തിഗെ മുഗു റോഡ് സ്വദേശി അബൂബക്കര്‍ സിദ്ദിഖാണ് കൊല്ലപ്പെട്ടത്. ഡോളര്‍ കടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. സിദ്ദിഖിന്റെ സഹോദരന്‍ അന്‍വറിനെയും സുഹൃത്ത് അന്‍സാരിയേയും ഒരു സംഘം നേരത്തെ തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ വിട്ടുകിട്ടണമെങ്കില്‍ സിദ്ദിഖ് നാട്ടിലെത്തണമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തി. ഇന്നലെയാണ് സിദ്ദിഖ് ഗള്‍ഫില്‍ നിന്ന് എത്തിയത്.

കുറച്ച്‌ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഉച്ചയോടുകൂടി സിദ്ദിഖിനെ പ്രതികള്‍ കാറില്‍ കയറ്റിക്കൊണ്ടുപോയി. പിന്നീട് മര്‍ദിച്ച്‌ അവശനാക്കി സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിക്കുകയായിരുന്നു. അപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. ഗുരുതരാവസ്ഥയിലുള്ള സിദ്ദിഖിന്റെ സഹോദരനെയും ഇവര്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചു. അന്‍സാരിയെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമല്ല. കൊലയാളി സംഘത്തെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. പത്തംഗ സംഘമാണ് കൊലയ്ക്ക് പിന്നില്‍. ഷാഫി, റായിസ് എന്നിവരാണ് കൊലയ്ക്ക് നേതൃത്വം നല്‍കിയതെന്ന് പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിക്കേസ് ; വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരാകാന്‍ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം ഇന്ന്...

0
കൊച്ചി: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ വീഡിയോ കോൺഫറൻസിങ് വഴി...

ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപിക മുഖത്തടിച്ചു ; ക്ലാസിൽ കുഴഞ്ഞുവീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

0
അമരാവതി : ഗൃഹപാഠം ചെയ്യാത്തതിനെ തുടര്‍ന്ന് അധ്യാപിക മുഖത്തടിച്ച ആറു വയസുകാരന്‍...

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് പിടിയിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...

ഇറാന് പിന്നാലെ ഹിസ്ബുല്ലക്കെതിരെയും ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക

0
വാഷിങ്ടൺ: ഇറാന് പിന്നാലെ ലെബനനിലെ ഹിസ്ബുല്ലക്കെതിരെയും ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക. ഹിസ്ബുല്ലക്ക്...