ചവറ : കൊല്ലം ചവറയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ മരിച്ചു. സുധീര്‍(19), ഷഹന്‍ഷാ(19) എന്നിവരാണ് മരിച്ചത്. കൊല്ലത്തുനിന്നും പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി വേണാട് ബസും ചവറയില്‍ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.
ഇന്നലെ ഉച്ചയ്ക്ക് 12.40 ന് രാമന്‍കുളങ്ങര മേടയില്‍ മുക്കില്‍ വെച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൊബൈല്‍ ടെക്നീഷന്‍ കോഴ്സ് പഠിക്കുന്നവരാണ് ഇരുവരും. ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി.