രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് : യശ്വന്ത് സിൻഹ ഇന്ന് പത്രിക നൽകും

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. കോണ്‍ഗ്രസ്, തൃണമൂല്‍, ഇടത് പാര്‍ട്ടികള്‍ അടക്കം പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും സിന്‍ഹയെ അനുഗമിക്കും. ഉച്ചയ്ക്ക് 12.15ന് രാജ്യസഭാ സെക്രട്ടറി ജനറലിന് പത്രിക നല്‍കും. പ്രതിപക്ഷ നേതാക്കള്‍ യോഗം ചേര്‍ന്ന് തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം മാധ്യമങ്ങളുമായി സംസാരിക്കും.

രാഷ്ട്രപതി തെരഞ്ഞെടുപ്പ് വ്യക്തിപരമായ മത്സരത്തേക്കാള്‍ സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യത്തെ ചെറുക്കാനുള്ള ചുവടുവെപ്പാണെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു. സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ചെറുത്തുനില്‍പ്പ് ഉണ്ടാകണം എന്ന സന്ദേശമാണ് തെരഞ്ഞെടുപ്പ് മുന്നോട്ടുവെക്കുന്നത്. ബിജെപി ദ്രൗപതി മുര്‍മുവിനെ ഉയര്‍ത്തിക്കാട്ടുന്നത് രാഷ്ട്രീയമല്ലാതെ മറ്റൊന്നുമില്ല. രാജ്യത്തിന്റെ ജനാധിപത്യവും ഭരണഘടനയും ഭീഷണിയിലാണ്. ഇന്ത്യയെ സംരക്ഷിക്കാന്‍ ജനം ഉയരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച ; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം...

0
ന്യൂഡൽഹി : ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ...

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

ട്രംപിന്റെ സമാധാന റോഡ് മാപ്പിനോട് പ്രതിജ്ഞാബദ്ധം ; മധ്യസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹമാസ്

0
ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 15 ഇന സമാധാന റോഡ്മാപ്പ്...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...