സി.പി.എം സമ്പൂര്‍ണ്ണമായി ഒറ്റപ്പെട്ടെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വയനാട്ടിലെ രാഹുല്‍ഗാന്ധിയുടെ എം.പി ഓഫീസ് അടിച്ചുതകര്‍ക്കുകയും ജീവനക്കാര്‍ക്ക് നേരെ അക്രമമഴിച്ചുവിടുകയും ചെയ്ത എസ്.എഫ്.ഐ ക്രിമിനലുകളുടെ കിരാത താണ്ഡവത്തിനെതിരെ രാജ്യവ്യാപകമായി ഉയര്‍ന്നുവന്ന പ്രതിഷേധത്തെ തുടര്‍ന്ന് സി.പി.എം സമ്പൂര്‍ണ്ണമായി ഒറ്റപ്പെട്ടെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ പ്രസ്താവിച്ചു.

സി.പി.എം. പ്രവര്‍ത്തകര്‍ പ്രതിസ്ഥാനത്തു വന്നിട്ടുള്ള അക്രമസംഭവങ്ങളെ ആദ്യഘട്ടത്തില്‍ തള്ളിപ്പറയുകയും പിന്നീട് ആ പ്രതികള്‍ക്കുവേണ്ടി സര്‍ക്കാര്‍ പണം ദുരുപയോഗപ്പെടുത്തിക്കൊണ്ട് സുപ്രീംകോടതിവരെ കേസ് നടത്തിയ മുഖ്യമന്ത്രിയുടെയും സി.പി.എം. നേതൃത്വത്തിന്റെയും പ്രവര്‍ത്തനശൈലി കണ്ടറിഞ്ഞ ജനങ്ങള്‍ക്ക് വയനാട് സംഭവത്തെ അപലപിച്ചുള്ള ഇവരുടെ പ്രസ്താവനകള്‍ വിശ്വാസത്തിലെടുക്കാനാവില്ല.

കരുതിക്കൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ച്‌ രാഹുല്‍ഗാന്ധിയുടെ ഓഫീസ് അക്രമിച്ച മുഴുവന്‍ എസ്.എഫ്.ഐ. കുറ്റവാളികള്‍ക്കുമെതിരെ സംഘടനാപരമായും നിയമപരമായും ധാര്‍മ്മികമായും കര്‍ശനവും മാതൃകാപരവുമായ നടപടികള്‍ ജനങ്ങളെ ബോദ്ധ്യപ്പെടുത്തിക്കൊണ്ട് സ്വീകരിക്കാന്‍ മുഖ്യമന്ത്രിക്കും സി.പി.എം നേതൃത്വത്തിനും കഴിയണം. സംഭവത്തില്‍ രാഹുല്‍ഗാന്ധിയോടും രാഷ്ട്രത്തോടും മാപ്പ് പറയാന്‍ മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാനസെക്രട്ടറിയും തയാറാകണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരേ ഉദ്യോഗസ്ഥന് ഒറ്റ ഉത്തരവിൽ രണ്ടിടത്തേക്ക് സ്ഥലംമാറ്റം ; പ്രതിഷേധം ഉയർന്നതോടെ ഉത്തരവ് തിരുത്തി...

0
കോഴിക്കോട് : ജലസേചനവകുപ്പിലെ എൻജിനിയർമാരുടെ സ്ഥലംമാറ്റ ഉത്തരവിൽ വ്യാപക ആക്ഷേപം. ഒരേ...

കാട്ടാക്കട എംഎൽഎയുടെ പേരിൽ തട്ടിപ്പ് ; മൂന്നുപേർ‌ അറസ്റ്റിൽ

0
തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് വ്യാജേന...

കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി

0
മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ...

അഞ്ച് രാജ്യങ്ങളിൽ നിന്ന് രഹസ്യങ്ങൾ ചോർത്തി ; അമേരിക്കയുടെ ചാരക്കണ്ണിയിലെ പ്രധാനിയെ നാടുകടത്താൻ യുഎസ്...

0
ന്യൂജഴ്സി : അമേരിക്കയിലെ ചാരക്കണ്ണികളിൽ സുപ്രധാനിയായ ഒരാളെ നാടുകടത്താൻ നീക്കമെന്ന് റിപ്പോർട്ട്....