Sunday, June 16, 2024 3:20 pm

അ​ബു​ദാ​ബി​യി​ല്‍​നി​ന്ന് പ​ത്ത​നം​തി​ട്ട​യി​ല്‍ എ​ത്തി​യ ഏ​ഴു പ്ര​വാ​സി​ക​ളി​ല്‍ നാ​ലു പേ​രെ നി​രീ​ക്ഷ​ണലാ​ക്കി

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട: അ​ബു​ദാ​ബി​യി​ല്‍​നി​ന്ന് വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്ത​നം​തി​ട്ട​യി​ല്‍ എ​ത്തി​യ ഏ​ഴു പ്ര​വാ​സി​ക​ളി​ല്‍ നാ​ലു പേ​രെ നി​രീ​ക്ഷ​ണലാ​ക്കി. എ​യ​ര്‍ ഇ​ന്ത്യ എ​ക്സ് പ്രസ്സ്  വി​മാ​ന​ത്തി​ല്‍ നെ​ടു​മ്പാശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്ന നാ​ലു പേ​രെ​യാ​ണ് റാന്നി​യി​ലെ റാ​ന്നി ഗേ​റ്റ് റ​സി​ഡ​ന്‍​സി കോ​വി​ഡ് നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ച്ച​ത്.

ഇ​തി​ല്‍ ര​ണ്ടു പു​രു​ഷന്‍​മാരും ര​ണ്ട് സ്ത്രീ​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. കു​റി​യ​ന്നൂ​ര്‍, പെ​രി​ങ്ങ​ര, വെ​ച്ചൂ​ച്ചി​റ, വാ​യ്പൂ​ര്‍ സ്വദേശികളാണിവര്‍. ഗ​ര്‍​ഭി​ണി​ക​ളാ​യ നെ​ടു​ബ്രം, ഇ​ര​വി​പേ​രൂ​ര്‍ സ്വ​ദേ​ശി​നി​ക​ള്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് ടാക്സിയില്‍ വീ​ടു​ക​ളി​ല്‍ എ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി. പി​താ​വി​ന്റെ  സം​സ്കാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദു​ബാ​യി​യി​ല്‍ നി​ന്നും എയ​ര്‍ ഇ​ന്ത്യ എ​ക്സ് പ്രസ്സ്  വി​മാ​ന​ത്തി​ല്‍ കോ​ഴി​ക്കോ​ട് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ ചി​റ്റാ​ര്‍ സ്വ​ദേ​ശി ആം​ബു​ല​ന്‍​സി​ല്‍ ചി​റ്റാ​റി​ലെ വീ​ട്ടി​ല്‍ എ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി.

കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള​വ​രു​ടെ യാ​ത്ര ഒ​രേ കെ.എസ്.​ആ​ര്‍​.ടി.​സി ബ​സി​ലാ​യി​രു​ന്നു. കോ​ട്ട​യം ജില്ലയി​ലു​ള്ള​വ​രെ അ​വി​ടെ ഇ​റ​ക്കി​യ ശേ​ഷം പു​ല​ര്‍​ച്ചെ 4.53-ന് ​ബ​സ് പ​ത്ത​നം​തി​ട്ട സെ​ന്റ്  പീ​റ്റേ​ഴ്സ് ജം​ഗ്ഷ​നി​ലെ​ത്തി.  ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് പ്ര​വാ​സി​ക​ളെ സ്വീ​ക​രി​ച്ചു. തു​ട​ര്‍​ന്ന് 5.25-ന് ​നാ​ലു പേ​രെ​യും റാ​ന്നി​യി​ലെ​ത്തി​ച്ചു.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ നി​ന്നു​ള്ള ഏ​ഴു പേ​ര്‍ ഉ​ള്‍​പ്പെ​ടെ 149 പ്ര​വാ​സി​ക​ളു​മാ​യി റി​യാ​ദി​ല്‍ നി​ന്ന് പ്ര​ത്യേ​ക വി​മാ​നം വെള്ളിയാ​ഴ്ച രാ​ത്രി 8.30-ന് ​ക​രി​പ്പൂ​രി​ലെ കോ​ഴി​ക്കോ​ട് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തും. മേ​യ് 10-ന് ​രാ​ത്രി 10.45ന് ​ദോ​ഹ​യി​ല്‍ നി​ന്നു​ള്ള വി​മാ​നം തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തും. പ​ത്ത​നം​തി​ട്ട ജില്ലയില്‍ നി​ന്നു​ള്ള​വ​ര്‍ ഉ​ള്‍​പ്പെ​ടെ 200 യാ​ത്ര​ക്കാ​രു​ണ്ടാ​കും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഏകീകൃത കുര്‍ബാന സര്‍ക്കുലര്‍ ; ഇന്ന് പള്ളികളില്‍ വായിക്കണമെന്ന നിര്‍ദേശം മിക്കയിടത്തും നടപ്പായില്ല

0
കൊച്ചി: ഏകീകൃത കുര്‍ബാന നിര്‍ബന്ധമാക്കികൊണ്ടുള്ള സര്‍ക്കുലര്‍ ഇന്ന് പള്ളികളില്‍ വായിക്കണമെന്ന നിര്‍ദേശം...

‘സുരക്ഷിതമായ ഡിജിറ്റല്‍ ഹാർഡ്‍വെയർ ആർക്കും ഉണ്ടാക്കാൻ കഴിയില്ലെന്ന ധാരണ തെറ്റ്’ – രാജീവ് ചന്ദ്രശേഖര്‍

0
ന്യൂഡൽഹി : സ്പേസ് എക്സ് മേധാവി ഇലോൺ മസ്കിന്റെ പ്രസ്താവന തെറ്റെന്ന്...

നീറ്റ് പരീക്ഷ ; ക്രമക്കേട് കണ്ടെത്തിയെന്ന് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: നീറ്റ് പരീക്ഷയിൽ ക്രമക്കേട് കണ്ടെത്തിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രദാൻ....

ടി.ഡി.പി സ്പീക്കര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ ഇന്‍ഡ്യ മുന്നണി പിന്തുണയ്ക്കും – സഞ്ജയ് റാവത്ത്

0
മുംബൈ: ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് ടി.ഡി.പി സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ ഇന്‍ഡ്യ മുന്നണി...