കൊച്ചി : പ്രവാസികള്‍ അതിഥി തൊഴിലാളികളല്ലെന്നും അതിനാല്‍ പ്രവാസികള്‍ക്ക് അതിഥി തൊഴിലാളികള്‍ക്ക് നല്‍കുന്ന സംരക്ഷണം നല്‍കാനാകില്ലെന്നും സര്‍ക്കാര്‍. നോര്‍ക്ക സെക്രട്ടറി കെ. ഇളങ്കോവല്‍ ഇറക്കിയ ഉത്തരവിലാണ് ഈ തീരുമാനമുള്ളത്. പ്രവാസികളും കുടിയേറ്റതൊഴിലാളികളും തമ്മില്‍ നിരവധി വ്യത്യാസമുണ്ടെന്നാണ് ഉത്തരവിൽ പറയുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഉത്തരവെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയതിന് എതിരെയുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി കേള്‍ക്കുന്നത്.
‘അതിഥി’ തൊഴിലാളികള്‍ക്ക് നല്‍കുന്ന സംരക്ഷണം പ്രവാസികള്‍ക്ക് നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍
RECENT NEWS
Advertisment