പ്രയാർ നിസ്വാർത്ഥനായ കർമ്മയോഗി : തന്ത്രി മണ്ഡലം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രയാർ നിസ്വാർത്ഥനായ കർമ്മയോഗി. തന്ത്രി മണ്ഡലം. പ്രവർത്തിച്ച എല്ലാ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രയാർ ഗോപാലകൃഷ്ണൻ സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവും ആചാര സംരക്ഷണത്തിന് വേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച് ഭക്തജനങ്ങളുടെ മിത്രവുമായ സാത്വിക കർമ്മയോഗി ആയിരുന്നു എന്ന് തന്ത്രി മണ്ഡലം സംസ്ഥാന നേതൃയോഗം അനുസ്മരിച്ചു. അഖില കേരള തന്ത്രി മണ്ഡലത്തിന്റേയും തന്ത്രി മണ്ഡല വിദ്യാപീഠത്തിന്റേയും അഭ്യുദയകാംക്ഷി ആയിരുന്ന പ്രയാർ ഗോപാലകൃഷ്ണന്റെ പേരിൽ അഖിലേന്ത്യാ സിവിൽ സർവ്വീസ് പരീക്ഷയിൽ ഏറ്റവും മുന്നിലെത്തുന്ന മലയാളി വിദ്യാർത്ഥിയ്ക്ക് പുരസ്കാരം ഏർപ്പെടുത്താനും നേതൃയോഗം തീരുമാനിച്ചു.

തന്ത്രി മണ്ഡലം നടത്തിയ പ്രയാർ ഗോപാലകൃഷ്ണൻ അനുസ്മരണ യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് പ്രൊഫ.വി.ആർ നമ്പൂതിരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വാഴയിൽ മഠം വിഷ്ണു നമ്പൂതിരി, ജനറൽ സെക്രട്ടറി എസ്.രാധാകൃഷ്ണൻ പോറ്റി, ട്രഷറർ പാൽക്കുളങ്ങര ഗണപതി പോറ്റി, രജിസ്ട്രാർ ദിലീപൻനാരായണൻ നമ്പൂതിരി, സി.ആർ.ഓ വാമനൻ നമ്പൂതിരി, സംസ്ഥാന നിർവ്വാഹക സമിതിയംഗങ്ങളായ രാജേഷ് കിഴക്കില്ലം, പകൽക്കുറി ഈശ്വരൻ നമ്പൂതിരി, തിരുവനന്തപുരം ജില്ലാ സെക്രട്ടറി എൻ.മഹാദേവൻ പോറ്റി, നീലകണ്ഠൻ നമ്പൂതിരി, കുനി കേശവൻ നമ്പൂതിരി, നീലമന പ്രശാന്ത് നമ്പൂതിരി എന്നിവർ പ്രയാർ ഗോപാലകൃഷ്ണനെ അനുസ്മരിച്ച് സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...