ചെങ്ങന്നൂർ : പ്രീപ്രൈമറി ജീവനക്കാർ ചെങ്ങന്നൂർ എഇഓ ഓഫീസിലേക്ക് മാർച്ച് നടത്തി. മാവേലിക്കര, ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപജില്ലകളിലെ ടീച്ചർമാരും ആയമാരും മാർച്ചിൽ പങ്കെടുത്തു. പോലീസ് എ ഇ ഒ ഓഫീസിനു മുന്നിൽ മാർച്ച് തടഞ്ഞു. ജനകീയ പ്രതിരോധ സമിതി താലൂക്ക് പ്രസിഡണ്ട് ആല വാസുദേവൻപിള്ള പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ ഉപജില്ലാ പ്രസിഡന്റ് ബിന്ദു പ്രിൻസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.പി സുബൈദ, ദീപാ ആർ നായർ, സിസി സാമുവേൽ, സജീന, ടെസ്സി ബേബി, റെനി ഷിബു എന്നിവർ സംസാരിച്ചു.
പ്രീപ്രൈമറി ജീവനക്കാർ ചെങ്ങന്നൂർ എഇഓ ഓഫീസിലേക്ക് മാർച്ച് നടത്തി
RECENT NEWS
Advertisment