ദുബായിൽ പ്രവര്‍ത്തി പരിചയമുള്ള സ്വദേശികള്‍ക്കായി സര്‍ക്കാര്‍ ജോലിക്ക് മുന്‍ഗണന

For full experience, Download our mobile application:
Get it on Google Play

ദുബായ്: രാജ്യത്തെ സ്വകാര്യ മേഖലയില്‍ മൂന്ന് വര്‍ഷം മുതല്‍ പ്രവര്‍ത്തി പരിചയമുള്ള സ്വദേശികള്‍ക്കായി സര്‍ക്കാര്‍ ജോലിക്ക് മുന്‍ഗണന. യുഎഇയില്‍ ഇത് സംബന്ധിച്ച പുതിയ നയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. സര്‍ക്കാര്‍ – സ്വകാര്യ മേഖലകളെ ബന്ധിപ്പിക്കുന്നത് ശക്തിപ്പെടുത്താനാണ് പുതിയ നയം.നിലവില്‍ രാജ്യത്തെ സ്വകാര്യ മേഖലയില്‍ ഒരു ലക്ഷത്തിലധികം സ്വദേശികള്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 70 ശതമാനം നിയമനവും നടന്നത് കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളിലാണ്. ചരിത്രപരമായ ഈ നാഴികകല്ല് പിന്നിട്ടത് നഫീസ് പ്രോഗ്രാം ആരംഭിച്ചതിന് ശേഷമാണെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അഭിപ്രായപ്പെട്ടു.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ യുഎഇ പൗരന്മാര്‍ക്ക് ഒരു ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ഷെയ്ഖ് മുഹമ്മദിന്റെ ലക്ഷ്യം. യുഎഇ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണ പദ്ധതിയുടെ നേട്ടങ്ങള്‍ അവലോകനം ചെയ്തതായും യുഎഇ പ്രസിഡന്റിന്റെ 24 ബില്യന്‍ ദിര്‍ഹത്തിന്റെ സുപ്രധാനമായ നഫീസ് പദ്ധതി ആരംഭിച്ചതിന് ശേഷം കൈവരിച്ച നേട്ടത്തെ കുറിച്ചും അദ്ദേഹം സമൂഹമാദ്ധ്യമമായ എക്‌സില്‍ കുറിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...