കോഴിക്കോട് : കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ മുസ്‌ലിം ലീഗുകാര്‍ക്ക് മുൻഗണന എന്ന വിവാദ പരാമർശവുമായി മുസ്‌ലിം ലീഗ് കൗണ്‍സിലര്‍. 42ാം വാര്‍ഡ് കൗണ്‍സിലറും ലീഗ് നേതാവുമായ കെ.എം നജീബാണ് വാക്‌സിന്‍ വിതരണത്തിലെ സ്വജനപക്ഷപാതം പ്രഖ്യാപിച്ച് ഓഡിയോ സന്ദേശം അയച്ചത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഓഡിയോയിൽ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കാണ് ആദ്യം വാക്‌സിന് നൽകുക എന്നാണ് വ്യക്തമാക്കുന്നത്.
സ്വന്തം വാര്‍ഡില്‍ കോവിഡ് വാക്‌സിന്‍ നല്‍കാന്‍ ലീഗുകാരില്ലെങ്കില്‍ കൗണ്‍സിലറുടെ ക്വാട്ടയില്‍ നിന്നും അടുത്ത വാര്‍ഡിലെ ലീഗുകാര്‍ക്ക് മറിച്ചു കൊടുക്കുമെന്നും, ഇങ്ങിനെ ചെയ്തിട്ടുണ്ടെന്നുമാണ് നജീബ് ഓഡിയോയിൽ വ്യക്തമായി പറയുന്നത്. മുസ്ലിം ലീഗിന് വേണ്ടി ആണ് ഇത് ചെയ്തതെന്നും, അതിന്റെ പേരിൽ കൗൺസിലർ സ്ഥാനം നഷ്ട്ടമായാലും കുഴപ്പമില്ലെന്ന ന്യായവും നജീബ് നിരത്തുന്നുണ്ട്.