തിരുവനന്തപുരം : സി പി എം പ്രവര്‍ത്തകര്‍ വീടു കയറി ആക്രമിച്ചതിനെ തുടര്‍ന്ന് യുവതിയ്ക്ക് ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടമായ സംഭവത്തില്‍ 4 സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിഴിഞ്ഞം പോലീസിന്‍റെതാണ് നടപടി.
കഴിഞ്ഞ ഒന്‍പതിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ ഭാര്യകൂടിയായ ഷീബയെ വീട്ടില്‍ കയറി സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു. വിഴിഞ്ഞത്തെ സി പി എം ബൂത്ത് ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രകോപിതരായാണ് സംഘം വീട്ടിലെത്തി ഷീബയെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ അടിവയറ്റിന് ഗുരുതരമായി പരിക്കേറ്റ ഷീബയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് രണ്ട് മാസം പ്രായമായ ഗര്‍ഭസ്ഥ ശിശു നഷ്ടമായതായി അറിഞ്ഞത്.