മണ്ണാര്‍ക്കാട് ഗര്‍ഭിണിയായ യുവതിയുടെ ആത്മഹത്യ : ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനേയും അറസ്റ്റു ചെയ്തു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : മണ്ണാര്‍ക്കാട് ഗര്‍ഭിണിയായ യുവതിയുടെ ആത്മഹത്യ ഗാര്‍ഹികപീഡനം മൂലമാണെന്ന പരാതിയുമായി ബന്ധുക്കള്‍. തെക്കുംപാടത്ത് അബ്ബാസിന്റെ മകള്‍ റുസ്‌നിയ ജെബിനാണ് സ്ത്രീധനപീഡനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത പോലീസ് ഭര്‍ത്താവ് മുസ്തഫയെയും പിതാവ് ഹംസയെയും അറസ്റ്റ് ചെയ്തു.

ഞായറാഴ്ച വൈകീട്ട് നാല് മണിയോടെയാണ് ചങ്ങലീരിയിലെ വീട്ടിലെ മുറിയില്‍ മൂന്ന് മാസം ഗര്‍ഭിണിയായ റുസ്‌നിയ ജെബിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഗര്‍ഭിണിയായതിനാല്‍ സ്വന്തം വീട്ടിലെത്തിയതായിരുന്നു റുസ്‌നിയ. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നും റുസ്‌നിയയുടെ പിതാവ് അബ്ബാസ് പറഞ്ഞു.

തെങ്കര വെള്ളാരംകുന്ന് സ്വദേശി മുസ്തഫയുമായി 2017 ലാണ് റുസ്‌നിയുടെ വിവാഹം നടന്നത്. മുസ്തഫ കാണാനെത്തി മടങ്ങിയതിന് പിന്നാലെയാണ് റുസ്‌നിയ ആത്മഹത്യ ചെയ്തത്. സ്ത്രീധനത്തിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

ഇവര്‍ക്ക് മൂന്നു വയസ്സുള്ള ഒരു പെണ്‍കുട്ടിയുണ്ട്. റുസ്‌നിയയുടെ മാതാപിതാക്കളായ അബ്ബാസിന്റേയും ഉബൈസയുടേയും മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ മുസ്തഫക്കും വീട്ടുകാര്‍ക്കുമെതിരെ ഗാര്‍ഹിക പീഡനത്തിനാണ് മണ്ണാര്‍ക്കാട് പോലീസ് കേസെടുത്തത്. വിശദമായ അന്വേഷണത്തിനു ശേഷം സ്ത്രീധന നിരോധന നിയമപ്രകാരം കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...