വിതുരയില്‍ കണ്ടെത്തിയ ഗര്‍ഭിണിയായ ആദിവാസി യുവതിയെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി

For full experience, Download our mobile application:
Get it on Google Play

വിതുര : കല്ലാറില്‍ കണ്ടെത്തിയ ഗര്‍ഭിണിയായ ആദിവാസി യുവതിയെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി. ഏഴു മാസം ഗര്‍ഭിണിയായ ഇവര്‍ വീട്ടുകാരില്‍ നിന്നും ഗര്‍ഭവിവരം മറച്ചുവെക്കുകയായിരുന്നു. ഇന്ന് വൈകീട്ടോടെയാണ് കൂടുതല്‍ പരിചരണത്തിനായി പട്ടിക വര്‍ഗ വകുപ്പ് ഇടപെട്ട് വെള്ളനാട് പുനലാല്‍ ഡെയില്‍ വ്യൂ അഭയ കേന്ദ്രത്തിലാക്കിയത്. ആറു വര്‍ഷം മുമ്പ് ഇവരുടെ ഭര്‍ത്താവ് മരിച്ചിരുന്നു.

കഴിഞ്ഞ അഞ്ചിന് വിതുര നാരകത്തിന്‍ കാലയില്‍ നടന്ന ബോധവത്കരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരാണ് വിവരങ്ങള്‍ പട്ടിക വര്‍ഗ പ്രമോട്ടറെ അറിയിച്ചത്. തുടര്‍ന്ന് 7ന് നെടുമങ്ങാട് ട്രൈബല്‍ ഓഫീസര്‍ വീട്ടിലെത്തി മരുന്നും ആഹാര സാധനങ്ങളും കൈമാറിയിരുന്നു. നിലവില്‍ യുവതിക്കാവശ്യമായ ചികിത്സാ – പോഷകാഹാര സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കുട്ടിയുടെ മുത്തശ്ശി വെട്ടിപ്പരിക്കേൽപ്പിച്ചു

0
കരൂർ: തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ...

ഗര്‍ഭിണികളായ വനിതാ പോലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു

0
തിരുവനന്തപുരം: ഗര്‍ഭിണികളായ വനിതാ പോലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു. കാക്കി സല്‍വാര്‍ കമ്മീസ്,...

അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും...

കൊച്ചിയിൽ അന്തർസംസ്ഥാന ബസുകളിൽ എംവിഡിയുടെ മിന്നൽ പരിശോധന

0
കൊച്ചി: എറണാകുളത്ത് അന്തര്‍സംസ്ഥാന ബസ്സുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ...