തൃശൂരിൽ തടവ് ചാടിയ പോക്സോ കേസ് പ്രതിയെ നാട്ടുകാർ പിടികൂടി

For full experience, Download our mobile application:
Get it on Google Play

തൃശൂർ : വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും തടവ് ചാടിയ പോക്സോ കേസ് പ്രതി പിടിയിൽ. തൃശൂർ മെഡിക്കൽ കോളജിലെ ചികിത്സക്കിടെ രക്ഷപ്പെട്ട യു പി സ്വദേശി ഫായിസിനെയാണ് നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയത്. വെളപ്പായയിൽ നിന്നാണ് പ്രതിയെ പിടിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖമുണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് കൊച്ചിയിലെ പീഡനക്കേസ് പ്രതിയായ ഇയാളെ മെഡിക്കൽ കോളേജിലെത്തിച്ചത്.

ജയിലിലെ മറ്റ് പ്രതികൾക്ക് ഒപ്പമാണ് ഇയാളെയും ആശുപത്രിയിലെത്തിച്ചിരുന്നത്. എന്നാൽ അധികൃതരുടെ കണ്ണുവെട്ടിച്ച് ഉച്ചയോടെ കടന്നുകളയുകയായിരുന്നു. പ്രതി രക്ഷപ്പെട്ട വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞ നാട്ടുകാർ സംശയാസ്പദമായ നിലയിൽ കണ്ട ഫായിസിനോട് വിവരങ്ങൾ തിരക്കി. ഇതോടെ ഇയാൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് നാട്ടുകാർ ചേർന്ന് പിടികൂടുകയായിരുന്നു. കുതറിയോടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ കെട്ടിയിട്ട ശേഷമാണ് പോലീസിനെ വിവരമറിയിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...