കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ചെറുവണ്ണൂർ തെയ്യപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഏഴ് മാസം ഗർഭിണിയായ യുവതി മരിച്ചു. ചെറുവണ്ണൂർ സ്വദേശി റിജിൻ ലാലിന്റെ ഭാര്യ സോന (30) ആണ് ഈ ദാരുണമായ അപകടത്തിൽ മരിച്ചത്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഭർത്താവ് റിജിൻ ലാൽ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി ഒൻപതേകാലോടെ പേരാമ്പ്ര ചെറുവണ്ണൂരിലെ കക്കറമുക്കിലായിരുന്നു അപകടം നടന്നത്. ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വീടിന് അല്പം മാത്രം അകലെ വെച്ച് കാറിൽ നിന്ന് പുകയും തീയും ഉയരുകയായിരുന്നു.

കാറിൽ തീ പടരുന്നത് കണ്ട നാട്ടുകാർ ഓടിയെത്തി സമീപത്തെ വയലിൽ നിന്നും വെള്ളം കോരിയൊഴിച്ച് തീ അണയ്ക്കാൻ ശ്രമിച്ചു. പേരാമ്പ്രയിൽ നിന്നും ഫയർഫോഴ്സ് എത്തുന്നതിന് മുൻപ് തന്നെ നാട്ടുകാർ ചേർന്ന് കാറിലുണ്ടായിരുന്ന രണ്ടുപേരെയും പുറത്തെടുത്തെങ്കിലും അപ്പോഴേക്കും സോന മരിച്ചിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണത്തിനായി അന്വേഷണം പുരോഗമിക്കുകയാണ്. സോനയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവന്നൂർ ബാങ്ക് തട്ടിപ്പ് : ഇ.ഡി. കണ്ടുകെട്ടിയ 128 കോടിയുടെ വസ്തുക്കൾ ലേലം ചെയ്യാൻ...

0
തൃശ്ശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഇ.ഡി. കണ്ടുകെട്ടിയ സ്വത്തുക്കളിന്മേലുള്ള...

അങ്കമാലിയിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർ മരിച്ചു

0
അങ്കമാലി: ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർ മരിച്ചു. അസം ദക്ഷിൺ ബെൽഗുരി...

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥയായി പണം തട്ടിയെടുത്തു ; ‘നിയമസഭാ’ വ്ലോഗിന് പിന്നാലെ യുവതി അറസ്റ്റിൽ

0
ഭോപ്പാൽ : ഐഎഎസ് ഉദ്യോഗസ്ഥയെന്ന് അവകാശപ്പെട്ട് നിരവധി പേരെ കബളിപ്പിച്ച യുവതി...

വി ഡി സതീശന് എങ്ങനെയെങ്കിലും പഴയ വാക്കുകളെല്ലാം വിഴുങ്ങണം ; പിഎം ശ്രീയിൽ വിമർശനവുമായി...

0
തിരുവനന്തപുരം: വി ഡി സതീശന് എങ്ങനെയെങ്കിലും പഴയ വാക്കുകളെല്ലാം വിഴുങ്ങിയിട്ട് പിഎം...