എസ്എഫ്ഐ പ്രവർത്തകർ മർദിച്ച പോലീസുകാരനെതിരായ കേസ് നിലനിൽക്കില്ലെന്ന് പ്രാഥമിക വിലയിരുത്തൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എസ്എഫ്ഐ പ്രവർത്തകർ മർദിച്ച പോലീസുകാരൻ മിഥുൻ റോയിക്കെതിരായ കേസ് നിലനിൽക്കില്ലെന്ന് പ്രാഥമിക വിലയിരുത്തൽ. എസ്എഫ്ഐക്കാർ മിഥുനെ പിന്തുടർന്ന് ശല്യപ്പെടുത്തുകയായിരുന്നുവെന്നും പ്രതിരോധിക്കുകയല്ലാതെ ആയുധം ഉപയോഗിച്ചിട്ടില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. റിപോർട്ട് ഉടൻ സിറ്റി പോലിസ് കമ്മീഷണർക്ക് കൈമാറും. ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് ഒഴിവാക്കിയേക്കുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. പോലിസ് അസോഡിയേഷൻ പ്രതിനിധി സമ്മേളനങ്ങളിൽ കേസ് വലിയ ചർച്ചയാകാനിരിക്കെയാണ് അന്വേഷണവും അസോഡിയേഷൻ്റെ വാർത്ത കുറിപ്പും വന്നിരിക്കുന്നത്.

മിഥുൻ റോയിക്കെതിരെ കേസെടുത്തതിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സിറ്റി പോലിസ് കമ്മീഷണർ ഉത്തരവിട്ടിരുന്നു. ജാമ്യമില്ലാ വകുപ്പ് ചുമത്താൻ ഇടയായ സാഹചര്യത്തിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം. ശംഖുമുഖത്തിൻ്റെ ചുമതലയുഉള ഫോർട്ട് എസിപിയാണ് അന്വേഷിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് ഒഴിവാക്കിയേക്കുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. പോലീസ് സേനയിലടക്കം ഉണ്ടായ വ്യാപക അമർഷത്തെ തുടർന്നാണ് നടപടി ഉണ്ടായിരിക്കുന്നത്. അതേസമയം പോലീസുകാരനെ ഉപദ്രവിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് സിറ്റി പോലിസ് കമ്മീഷണർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...