പത്തനംതിട്ട : എസ് എൻ ഡി പി യോഗം പത്തനംതിട്ട യൂണിയൻ എറണാകുളം മുക്തിഭവൻ കൗൺസിലിംഗ് സെന്ററിന്റെ സഹകരണത്തോടെ നടത്തുന്ന 35 മത് പ്രീമാരേജ് കൗൺസിലിങ് കോഴ്സ് യൂണിയൻ പ്രസിഡണ്ട് കെ പത്മകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ഡി അനിൽകുമാർ, യൂണിയൻ വൈസ് പ്രസിഡണ്ട് സുനിൽ മംഗലത്ത്, യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി സോമനാഥൻ, എസ് സജിനാഥ്, മൈക്രോ ഫൈനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ ആർ സലീലനാഥ്, ഷീലജ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
കുടുംബഭദ്രത എന്ന വിഷയത്തിൽ പ്രൊഫ കൊടുവഴങ്ങ ബാലകൃഷ്‌ണനും സെക്സ്, ഗർഭധാരണം, ശിശുപരിപാലനം എന്ന വിഷയത്തിൽ ഡോ. ശരത് ചന്ദ്രനും ക്ലാസുകൾ നയിച്ചു. ഇന്ന് ശ്രീനാരായണ ധർമ്മം എന്ന വിഷയത്തിൽ ഷൈലജ രവീന്ദ്രനും സങ്കല്പങ്ങളും യാഥാർഥ്യങ്ങളും കുടുംബ ജീവിതത്തിൽ എന്ന വിഷയത്തിൽ രാജേഷ് പൊന്മലയും മാതൃക ദമ്പതികൾ എന്ന വിഷയത്തിൽ ബിന്ദുവും ക്ലാസുകൾ നയിക്കും. തുടർന്ന് ക്ലാസുകളുടെ അവലോകനം നടക്കും. പങ്കെടുത്ത ഏല്ലാവർക്കും യൂണിയൻ പ്രസിഡന്റ് കെ പത്മകുമാർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























