പ്രീമിയം സിൽക്ക് സാരി മോഷണം ; 4 സ്ത്രീകളടങ്ങിയ സംഘം പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ബെം​ഗളൂരു: നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് പ്രീമിയം സിൽക്ക് സാരികൾ മോഷ്ടിച്ചതിന് നാല് സ്ത്രീകളടങ്ങിയ സംഘത്തെ ബെംഗളൂരു സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 25നാണ് ജെ പി നഗറിലെ കടയിൽ നിന്ന് സാരികൾ മോഷ്ടിച്ച സംഘത്തെ പിടികൂടിയത്. ഇവരിൽ നിന്ന് 17.5 ലക്ഷം രൂപ വിലമതിക്കുന്ന 38 സാരികൾ പോലീസ് കണ്ടെടുത്തു. ജാനകി, പൊന്നുരു വള്ളി, മേധ രജനി, വെങ്കിടേശ്വരമ്മ എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ട് സ്ത്രീകൾ ഇപ്പോൾ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. മോഷ്ടിച്ച സാരികൾ താരതമ്യേന കുറഞ്ഞ വിലയ്ക്കാണ് പ്രതികൾ വിൽക്കുന്നതെന്നും പോലീസ് പറഞ്ഞു. ജെ പി നഗറിലെ സിൽക്ക് സ്റ്റോർ ഉപഭോക്താക്കൾ എന്ന വ്യാജേനയാണ് സ്ത്രീകൾ കടയിലെത്തിയത്. ഇവരിൽ നാല് പേർ വസ്ത്രങ്ങൾ കാണണമെന്ന് പറഞ്ഞ് കടയുടമയുടെ ശ്രദ്ധ തിരിക്കുകയായിരുന്നു. മറ്റുള്ളവർ പെട്ടെന്ന് മേശയിൽ നിന്ന് എട്ട് സാരികൾ മോഷ്ടിച്ച് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. രണ്ട് പേർ രക്ഷപ്പെട്ടതിന് ശേഷമാണ് കടയുടമയ്ക്ക് എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലായത്. വസ്ത്രത്തിനടിയിൽ പത്തിലധികം സാരികൾ കുത്തിനിറച്ച് ബാക്കിയുള്ള നാലുപേർ കടയിൽ നിന്ന് പുറത്തിറങ്ങാൻ എഴുന്നേറ്റു. തുടർന്ന് കടയുടമ ഇവരെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് സാരികൾ മോഷ്ടിച്ചതായി മനസിലായത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മറ്റ് സ്ഥാപനങ്ങളിൽ നിന്നും ഇവർ സാരികൾ മോഷ്ടിച്ചതായി കണ്ടെത്തി. ബെംഗളൂരു കോടതി ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി സതീശന്‍റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ...

0
കൊച്ചി: കാസർകോട് എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി...

വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ...

വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നുകാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും...

നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കുട്ടിയുടെ മുത്തശ്ശി വെട്ടിപ്പരിക്കേൽപ്പിച്ചു

0
കരൂർ: തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ...