അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍

For full experience, Download our mobile application:
Get it on Google Play

അയിരൂര്‍ : അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിനുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലെത്തി. പമ്പാ മണല്‍പ്പുറത്ത്‌ തയാറാക്കുന്ന പന്തലിന്റെ നിര്‍മ്മാണവും അവസാന ഘട്ടത്തിലാണ്‌. മണല്‍പ്പുറം ഒരുക്കുന്ന പ്രവര്‍ത്തികളും പൂര്‍ത്തിയായി. പരിഷത്തിനു മുന്നോടിയായ ആധ്യാത്മിക മത്സരങ്ങള്‍ പൂര്‍ത്തിയായി. രണ്ടു ദിവസം നീണ്ട മത്സരത്തില്‍ ഒന്നു മുതല്‍ പ്ലസ്‌ടു വരെയുള്ള അറുനൂറോളം മതപാഠശാല, ബാലഗോകുലം പ്രതിനിധികള്‍ പങ്കെടുത്തു. പരിഷത്ത്‌ വേദിയില്‍ തെളിക്കാനുള്ള വിദ്യാധിരാജ ജ്യോതിപ്രയാണ ഘോഷയാത്ര രണ്ടിന്‌ കൊല്ലം പന്മന ആശ്രമത്തില്‍ ന്നും ആരംഭിക്കും. എഴുമറ്റൂര്‍ പരമഭട്ടാരക ആശ്രമത്തില്‍ നിന്നുള്ള ഛായാചിത്ര മൂന്നിനും ഘോഷയാത്രയും അയിരൂര്‍ പുതിയകാവ്‌ ദേവീക്ഷേത്രത്തില്‍ നിന്നുള്ള പതാക ഘോഷയാത്ര നാലിന്‌ രാവിലെയുംആരംഭിക്കും. നാലിന്‌ 11 ന്‌ ശ്രീവിദ്യാധിരാജ നഗറില്‍ എത്തും. നാലു മുതല്‍ 11 വരെ അയിരൂര്‍ ചെറുകോല്‍പ്പുഴ പമ്പാ മണല്‍പ്പുറത്ത്‌ ശ്രീവിദ്യാധിരാജ നഗറിലാണ്‌ പരിഷത്ത്‌ നടക്കുന്നത്‌. പരിഷത്തിനെത്തുന്ന എല്ലാവര്‍ക്കും സൗജന്യമായി ഉച്ചഭക്ഷണം നല്‍കാനുള്ള ക്രമീകരണവും പൂര്‍ത്തിയായി.

ഇതിനായി പ്രത്യേക പന്തലാണ്‌ ഒരുക്കുന്നത്‌. കരകളില്‍ നിന്നു വിഭവസമാഹരണം നടത്തിയാണ്‌ അന്നദാനത്തിനുള്ള വിഭവങ്ങള്‍ ശേഖരിക്കുന്നത്‌. പരിഷത്ത്‌ നഗറിലേക്കെത്തിച്ചേരുന്ന പൊതുമരാമത്ത്‌ റോഡുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ പമ്പാ തീരം സന്ദര്‍ശിച്ച ജല വിഭവ മന്ത്രി റോഷി അഗസ്‌റ്റിന്‍ നിര്‍ദേശം നല്‍കിയിരുന്നു. മണപ്പുറത്തേക്ക്‌ വൈദ്യുതി എത്തിക്കുന്നതിനുള്ള താത്‌കാലിക വൈദ്യുതി ലൈനുകള്‍ കെ.എസ്‌.ഇ.ബി സ്‌ഥാപിച്ചു. സര്‍ക്കാര്‍ ഗ്രാന്റ്‌ 10 ലക്ഷം രൂപയുടെ പ്രവൃത്തി ജലസേചന വകുപ്പ്‌ നടത്തുന്നുണ്ട്‌. പരിസ്‌ഥിതി സംരക്ഷണം ഉറപ്പാക്കിയാണ്‌ പരിഷത്ത്‌ സംഘടിപ്പിക്കുന്നത്‌. അയിരൂര്‍ ഗ്രാമപഞ്ചായത്തുമായി സഹകരിച്ചാണ്‌ മണല്‍പ്പുറംപരിസ്‌ഥിതി സൗഹൃദമാക്കുന്നത്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...