അഷ്ടമിരോഹിണി ആഘോഷങ്ങൾക്ക് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽ ഒരുക്കം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ : ഭഗവാന്റെ പിറന്നാളായ അഷ്ടമിരോഹിണി ആഘോഷങ്ങൾക്ക് ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽ ഒരുക്കം തുടങ്ങി. തിങ്കളാഴ്ചയാണ് പിറന്നാളാഘോഷം. അപ്പംവഴിപാടിന് വെള്ളിയാഴ്ചമുതൽ ശീട്ടാക്കാം. സന്ദർശൻ കഥകളി വിദ്യാലയത്തിന്റെ നേതൃത്വത്തിൽ ഞായർ, തിങ്കൾ ദിവസങ്ങളിലായി ശ്രീകൃഷ്ണചരിതം നങ്ങ്യാർക്കൂത്ത് അരങ്ങേറും. വെള്ളിയാഴ്ച രാവിലെ ഒൻപതുമുതൽ ഞായറാഴ്ച വൈകുന്നേരം ഏഴുവരെയാണ് അപ്പംവഴിപാടിനുള്ള കൂപ്പൺ വിതരണം. ഒരപ്പത്തിനു നാലുരൂപയാണു വില. ഒരാൾക്ക് 25 അപ്പം വരെ ശീട്ടാക്കാം. 26-നു രാത്രി കൃഷ്ണപ്പിറവിക്കുശേഷവും 28, 31, സെപ്റ്റംബർ രണ്ട് തീയതികളിലും അപ്പം വിതരണം ചെയ്യും. ഞായറാഴ്ച രാവിലെ 11-നു മാർഗി അഞ്ജന എസ്. ചാക്യാരുടെയും വൈകുന്നേരം നാലിനു മാർഗി വിശിഷ്ടയുടെയും 6.45-ന് മാർഗി അമൃതയുടെയും തിങ്കളാഴ്ച 10-ന് കലാമണ്ഡലം വിജിതയുടെയും മൂന്നിന് കലാമണ്ഡലം സജിതയുടെയും രാത്രി 10.30-ന് കലാമണ്ഡലം സംഗീതയുടെയും കൂത്ത് അരങ്ങേറും. അഷ്ടമിരോഹിണിനാളിൽ രാവിലെ ഇരട്ടക്കുളങ്ങര മഹാദേവക്ഷേത്രത്തിൽനിന്ന്‌ ഉറിയടി ഘോഷയാത്രയും വൈകുന്നേരം ബാലഗോകുലത്തിന്റെ ശോഭായാത്രയും ഉണ്ടാകും. 7.30-ന് സുഭദ്രാഹരണം കഥകളി അരങ്ങേറും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ അതിർത്തി മേഖലയിൽ നിന്നും 200 ലിറ്റർ കോട കണ്ടെടുത്തു

0
ഇടുക്കി: ഇടുക്കിയുടെ അതിർത്തി മേഖലകളിൽ എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിനൊപ്പം ഓണം സ്പെഷ്യൽ...

കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി

0
തിരുവനന്തപുരം: കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി. ഇഞ്ചിവിളയിൽ...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍

0
കോഴിക്കോട്: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല...

എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ തള്ളി വി.കെ സനോജ്

0
കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...