സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ കോന്നിയിൽ പുരോഗമിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : ഓഗസ്റ്റ് 14,15,16 തീയതികളിലായി കോന്നിയിൽ നടക്കുന്ന പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. കോന്നിയുടെ നഗര വീഥികളിൽ കൊടിതോരണങ്ങൾ സ്ഥാപിക്കുന്ന ജോലികളും പ്രതിനിധി സമ്മേളന നഗറിൽ അലങ്കാരങ്ങൾ ചെയ്യുന്ന ജോലികളും പുരോഗമിക്കുകയാണ്. സിപിഐ പ്രമുഖ നേതാക്കളുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത ബോർഡുകൾ അടക്കം സമ്മേളന നഗറിൽ സ്ഥാപിക്കുന്നുണ്ട്. കോന്നിയുടെ നഗര ഹൃദയത്തിൽ അടക്കം കൊടിതോരണങ്ങളാൽ അലങ്കരിക്കും. പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പല സ്ഥലങ്ങളിലും പ്രചരണ ബോർഡുകളും ഉയർന്നു കഴിഞ്ഞു. ചുവപ്പ് സേനയുടെ അവസാന ഘട്ട പരിശീലനവും നടന്നു കഴിഞ്ഞു.

വിവിധ സെമിനാറുകൾ, പതാക, ബാനർ, ദീപശിഖ ജാഥകൾ, കൊടിമര ജാഥകൾ, റെഡ് വാളണ്ടിയർ മാർച്ച്, വിളംബര ജാഥ, ശതാബ്ദി ആഘോഷ സാംസ്കാരിക സദസ്, പൊതു സമ്മേളനം, പ്രതിനിധി സമ്മേളനം എന്നിവയാണ് നടക്കുക. സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം, കെ പ്രകാശ് ബാബു, പി സന്തോഷ്‌ കുമാർ എം പി, പി പി സുനീർ എം പി, മന്ത്രിമാരായ കെ രാജൻ, പി പ്രസാദ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മുല്ലക്കരരത്നാകരൻ, കെ ആർ ചന്ദ്രമോഹൻ, സി എൻ ജയ ദേവൻ, ആർ രാജേന്ദ്രൻ, സി കെ ശശിധരൻ, പി ആർ ഗോപിനാഥൻ അടക്കമുള്ള പ്രമുഖ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എന്റെ ശബ്ദം ഇനി എനിക്ക് വേണ്ടി മാത്രം ; രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി...

0
കൊച്ചി: രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചന നല്‍കി അഖില്‍ മാരാര്‍. തന്റെ...

ലോകത്തെ ഞെട്ടിച്ച് പുതിയ പി.ആർ. തന്ത്രം ; ജനപിന്തുണ നേടാൻ ചാറ്റ് ജിപിടിയെ സ്വാധീനിച്ച്...

0
വാഷിങ്ടൺ : അമേരിക്കൻ ജനതയ്ക്കിടയിൽ ഇസ്രയേലിനുള്ള പിന്തുണ കുറഞ്ഞുവരുന്ന പശ്ചാത്തലത്തിൽ, പൊതുജനാഭിപ്രായത്തെ...

കാസർകോട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ

0
കാസർകോട്: ചെമ്മനാട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ. മീപ്പുഗിരി സ്വദേശികളായ...

അരുണാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു....