മഴക്കാല മുന്നൊരുക്കം ; സുരക്ഷയും ഗതാഗത നിയന്ത്രണവും ശക്തിപ്പെടുത്തി കൊച്ചി മെട്രോ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി കൊച്ചി മെട്രോ സുരക്ഷയും ഗതാഗത നിയന്ത്രണവും ശക്തിപ്പെടുത്തി. രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന മേഖലകളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് നടപടി. ട്രാഫിക് വാർഡൻമാരുടെ അധിക വിന്യാസം, ഡീവാട്ടറിംഗ് സംവിധാനങ്ങൾ തുടങ്ങി വിവിധ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. അപകട സാധ്യതകൾ ഒഴിവാക്കാൻ എമർജൻസി റെസ്പോൺസ് ടീമുകളേയും സജ്ജമാക്കുമെന്ന് കെഎംആർഎൽ അറിയിച്ചു. മഴക്കാലത്ത് കൊച്ചി നഗരത്തിലെ ഗതാഗത തടസങ്ങൾ കുറയ്ക്കാനും പൊതുജന സുരക്ഷ ഉറപ്പാക്കാനുമായി വിപുലമായ സുരക്ഷാ നടപടികളാണ് കൊച്ചി മെട്രോ സ്വീകരിച്ചിരിക്കുന്നത്. രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന മേഖലകളിൽ അധിക ട്രാഫിക് വാർഡൻമാരെ വിന്യസിച്ച് വാഹന ഗതാഗത നിയന്ത്രണവും കാൽനട യാത്രക്കാർക്ക് സഹായവും ഉറപ്പാക്കും.

രാത്രികാലങ്ങളിൽ കൂടുതൽ ദൃശ്യത ലഭ്യമാക്കുന്നതിനായി ബാരിക്കേഡുകളിൽ റിഫ്ലക്ടറുകളും റിഫ്ലക്ടീവ് ടേപ്പുകളും സ്ഥാപിച്ചു. ഡൈവർഷൻ മേഖലകളിൽ മുന്നറിയിപ്പ് ബോർഡുകളും സജ്ജമാക്കിയിട്ടുണ്ട്. നിർമാണം പൂർത്തിയായ ഭാഗങ്ങളിൽ ബാരിക്കേഡുകൾ ഘട്ടം ഘട്ടമായി നീക്കി ഗതാഗത തടസം കുറയ്ക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...