തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കാൻ പരമ്പരാഗത പാതകളിൽ ഒരുക്കം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

റാന്നി : തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കാൻ പരമ്പരാഗത പാതകളിൽ ഒരുക്കം തുടങ്ങി. മകരസംക്രമ സന്ധ്യയിൽ ശബരീശന്റെ വിഗ്രഹത്തിൽ ചാർത്തുന്ന തിരുവാഭരണവും വഹിച്ച ഘോഷയാത്ര 13ന് വൈകിട്ടാണ് കാനനവാസന്റെ മണ്ണിലെത്തുന്നത്. 13ന് ഉച്ചയോടെ പന്തളത്തു നിന്നു പുറപ്പെടുന്ന ഘോഷയാത്ര അന്നു വൈകിട്ട് ചെറുകോൽ സുബ്രഹ്മണ്യ ക്ഷേത്രത്തിലെത്തുന്നതോടെ ശബരിമല ഉൾപ്പെടുന്ന റാന്നി താലൂക്കിലെത്തും. തുടർന്ന് വാഴക്കുന്നം നീർപ്പാലം കടന്ന് കുരുടാമണ്ണിൽപടിയിലെത്തും. അവിടെ നിന്ന് അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിലേക്കു സ്വീകരിക്കും. അന്ന് അവിടെയാണു വിശ്രമം. 14ന് പുലർ‌ച്ചെ അയിരൂർ നിന്നു പുറപ്പെടും. മൂക്കന്നൂർ, ഇടപ്പാവൂർ വഴി പേരൂച്ചാൽ ജംഗ്ഷനിലെത്തും. അവിടെ നിന്നു ആയിക്കൽ തിരുവാഭരണ പാറയിലേക്കു സ്വീകരിക്കും. പേരൂച്ചാൽ പാലം കടന്ന് പമ്പയാറിന്റെ തീരത്തു കൂടിയാണു യാത്ര. കയ്യേറ്റം ഒഴിപ്പിച്ചു വീണ്ടെടുത്ത പാതയാണിത്.

അപകട ഭീഷണി നേരിടുന്ന ഭാഗങ്ങളിൽ മുളവേലികളും നിർമിക്കുന്നുണ്ട്. ഇവിടെ വെളിച്ചവും പഞ്ചായത്തൊരുക്കും. ആയിക്കൽ നിന്ന് റാന്നി ബ്ലോക്ക് ഓഫിസ്പടി, കുത്തുകല്ലുങ്കൽപടി, മന്ദിരം വഴിയാണ് യാത്ര ഇടക്കുളം അയ്യപ്പ ക്ഷേത്രത്തിലെത്തുന്നത്. അവിടെ നിന്ന് മന്ദിരം–വടശേരിക്കര ശബരിമല പാതയിലൂടെ ഇടക്കുളം, പള്ളിക്കുമുരുപ്പ്, പേങ്ങാട്ടുകടവ് വഴി വടശേരിക്കര ചെറുകാവ് ക്ഷേത്രത്തിലെത്തും. കുത്തുകല്ലുങ്കൽപടി–മന്ദിരം, ഇടക്കുളം–പള്ളിക്കമുരുപ്പ്, പള്ളിക്കമുരുപ്പ്–പേങ്ങാട്ടുകടവ്, വടശേരിക്കര ചപ്പാത്ത് റോഡ് എന്നിവ അടുത്തിടെ പിഡബ്ല്യുഡിയുടെ ചെലവിൽ നവീകരിച്ചിരുന്നു. വടശേരിക്കര പ്രയാർ മഹാവിഷ്ണു ക്ഷേത്രത്തിലെ സ്വീകരണത്തിനു ശേഷം പൂവത്തുംമൂട് ജംഗ്ഷൻ വരെ മണ്ണാരക്കുളഞ്ഞി–പമ്പ പാതയിലൂടെയാണ് ഘോഷയാത്ര കടന്നു പോകുന്നത്. തുടർന്ന് കക്കാട്ടാറ് കടന്ന് പെരുനാട് ക്ഷേത്രം, മഠത്തുംമൂഴി, കൂനംകര വഴി തേവർവേലിൽ എൽപിഎസ് പടിയിലെത്തി ളാഹ എസ്റ്റേറ്റിലേക്കു കടക്കും. തുടർന്ന് എസ്റ്റേറ്റിലെ പരമ്പരാഗത പാതയിലൂടെ പുതുക്കട വഴി ളാഹ വനം സത്രത്തിലെത്തും.

എസ്റ്റേറ്റിലൂടെയുള്ള പാത തെളിക്കുന്നതിനുള്ള നടപടി പെരുനാട് പഞ്ചായത്തിന്റെ ചുമതലയിൽ പൂർ‌ത്തിയായിട്ടുണ്ട്. പാത വൃത്തിയാക്കുന്നതിനൊപ്പം ഇവിടെ ജനറേറ്റർ ഉപയോഗിച്ച് വെളിച്ചവും ക്രമീകരിക്കും. പെരുനാട് ക്ഷേത്രത്തിന്റെ മുന്നിൽ നിന്ന് ഗവ. എൽപി സ്കൂൾ പടിക്കലെത്തുന്ന പരമ്പരാഗത പാത കയ്യേറ്റം ഒഴിപ്പിച്ചു വീണ്ടെടുത്തിരുന്നു. ഇതു പഞ്ചായത്തിന്റെ ചുമതലയിൽ കോൺക്രീറ്റ് ചെയ്തു. പാതയിൽ പാലവും നിർമിച്ചു. ഇതുവഴിയാകും ഇത്തവണ ഘോഷയാത്ര കടന്നു പോകുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...