സ്ത്രീക്കും പുരുഷനും തുല്യാവകാശം ഉറപ്പാക്കുന്നു ; ഏക സിവിൽ കോഡിനെ അനുകൂലിച്ച് രാഷ്ട്രപതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഏക സിവിൽ കോഡിനെ അനുകൂലിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. ഗോവയിലെ ജനങ്ങൾ ഏക വ്യക്തി നിയമം സ്വീകരിച്ചത് അഭിമാനകരമാണ്. എല്ലാ സമുദായത്തിലെയും സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ അവകാശം ഏക സിവിൽ കോഡ് ഉറപ്പുനൽകുന്നുവെന്നും ഏക സിവിൽ കോഡ് ഭരണഘടനയുടെ മാർഗനിർദേശക തത്വങ്ങൾക്ക് അനുസൃതമാണെന്നും ദ്രൗപദി മുർമു പറഞ്ഞു. രാജ്യത്ത് ഏക സിവിൽ കോഡ‍ിനെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ വിവാദങ്ങളാണ് കഴിഞ്ഞ ഏറെ നാളായി ഉയരുന്നത്. കേരളത്തിൽ ഏക സിവിൽ കോഡിനെ എതിർത്ത് വിവിധ പാർട്ടികൾ സെമിനാറുകൾ സംഘടിപ്പിച്ചിരുന്നു. ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെതിരെ കേരള നിയമസഭ ഏകകണ്ഠമായി പ്രമേയവും പാസാക്കിയിരുന്നു. സിക്കിമിൽ ഏക സിവിൽ കോഡ് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിയും ബിജെപി സഖ്യകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ച നേതാവുമായ പ്രേം സിങ് തമാങ് വ്യക്തമാക്കിയതും കഴിഞ്ഞ ദിവസങ്ങളിൽ പ്രധാന ചർച്ചയായിരുന്നു. തങ്ങള്‍ മറ്റ് സംസ്ഥാനങ്ങളെ പോലെയല്ല. ആർട്ടിക്കിൾ 371(എഫ്) പ്രകാരം തങ്ങൾക്ക് പ്രത്യേക പരിരക്ഷയുണ്ട്. പ്രത്യേക പരിരക്ഷയുള്ള സംസ്ഥാനങ്ങളിൽ യുസിസി നടപ്പിലാക്കില്ലെന്നാണ് റാങ്പോയിൽ നടന്ന രാഷ്ട്രീയ യോഗത്തിൽ അദ്ദേഹം വ്യക്തമാക്കിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വസ്തുതാവിരുദ്ധമായ പ്രസ്താവനകളുടെ പരമ്പരയാണെന്ന് പി. രാജീവ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ ടാറ്റ പ്രതിനിധികളുമായുള്ള ചര്‍ച്ചയെ...

പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം

0
കോട്ടയം: പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം. ചെയർപേഴ്സൺ...

സിജെപി- കേന്ദ്രസർക്കാർ ചർച്ചക്ക് സാധ്യത മങ്ങുന്നു

0
ദില്ലി: സിജെപി- കേന്ദ്രസർക്കാർ ചർച്ചക്ക് സാധ്യത മങ്ങുന്നു. ആരുടെയും ഓഫീസിലോ വീട്ടിലോ...

തിരുവനന്തപുരം വെമ്പായം ബാറിലെ സംഘർഷത്തിൽ ഗുരുതരമായി പൊള്ളലേറ്റ പ്രതി അനീഷ് മരിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായം ബാറിലെ സംഘർഷത്തിൽ ഗുരുതരമായി പൊള്ളലേറ്റ പ്രതി അനീഷ്...