ന്യൂഡല്‍ഹി : ജൂലൈ 18ന് നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിന് പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ പങ്കെടുക്കും. പാര്‍ലമെന്റിലെ ഒന്നാം നിലയിലുള്ള 63-ാം നമ്പര്‍ മുറിയിലാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്. പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് പുറമേ സംസ്ഥാന നിയമസഭാ അംഗങ്ങളും അതാത് സംസ്ഥാന നിയമസഭാ മന്ദിരങ്ങളിലെ നിശ്ചിത മുറികളിലിരുന്ന് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്ന പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് പച്ച നിറത്തിലുള്ള ബാലറ്റ് പേപ്പറുകളും സംസ്ഥാന നിയമസഭാ അംഗങ്ങള്‍ക്ക് പിങ്ക് നിറത്തിലുള്ള ബാലറ്റ് പേപ്പറുകളുമാണ് നല്‍കുന്നത്.
രാഷ്ട്രപതി തെരഞ്ഞെടുപ്പ് ; പാർലമെന്റിന്റെ ഇരുസഭകളിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ പങ്കെടുക്കും
RECENT NEWS
Advertisment