കൊവിഡ് പ്രതിരോധം ; അർപ്പണ ബോധത്തോടെ പ്രവർത്തിച്ച പോരാളികളെ അഭിനന്ദിച്ച് രാഷ്ട്രപതി

For full experience, Download our mobile application:
Get it on Google Play

ദില്ലി : കൊവിഡ് മഹാമാരി കാലത്ത് അർപ്പണബോധത്തോടെ പ്രവർത്തിച്ച കൊവിഡ് യോദ്ധാക്കളെ അഭിനന്ദിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പരിമിതിക്കുള്ളിൽ നിന്നാണ് രാജ്യം കൊവിഡിനെതിരെ പോരാടിയതെന്ന് ഗവർണർമാരുടെയും ലഫ്റ്റനന്റ് ഗവർണർമാരുടെയും സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു.

“രണ്ട് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് കണ്ടുമുട്ടുന്നത്. ഞങ്ങളുടെ കൊവിഡ് യോദ്ധാക്കൾ ഈ മഹാമാരിയെ ചെറുക്കാൻ സമർപ്പണത്തോടെ പ്രവർത്തിച്ചു. 108 കോടിയിലധികം പേർക്ക് വാക്‌സിൻ നൽകി, രാജ്യത്തുടനീളം കുത്തിവയ്പ്പ് ഡ്രൈവ് തുടരുകയാണ്” രാഷ്ട്രപതി പറഞ്ഞു.

കൊവിഡ് സമയത്ത് ഇന്ത്യയും ലോക രാജ്യങ്ങളെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു. രാഷ്ട്രപതി കോവിന്ദിന്റെ അധ്യക്ഷതയിൽ ചേരുന്ന നാലാമത്തെ സമ്മേളനമാണിത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...