ശരത്തിന് മരണാനന്തര ബഹുമതിയായി രാഷ്ട്രപതിയുടെ സര്‍വോത്തം ജീവന്‍രക്ഷാ പതക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഔദ്യോഗിക കൃത്യ നിര്‍വഹണത്തിനിടെ ജീവന്‍ ബലികഴിക്കേണ്ടി വന്ന സംസ്ഥാന അഗ്നിശമന സേനാംഗം ശരത്തിന് മരണാനന്തര ബഹുമതിയായി രാഷ്ട്രപതിയുടെ സര്‍വോത്തം ജീവന്‍രക്ഷാ പതക്. കേരളത്തിലെ അഗ്നിരക്ഷാ സേനയില്‍ ഇത്തവണ ലഭിക്കുന്ന ഏക പുരസ്‌കാരവും ശരത്തിനാണ്. പത്തനംതിട്ട ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസറായിരുന്ന ആര്‍ ആര്‍. ശരത്ത് തിരുവനന്തപുരം ഒറ്റശേഖരമംഗലം സ്വദേശിയാണ്.

2020 ഒക്ടോബര്‍ 22ന് പെരുനാട് മാടമണ്‍ ഭാഗത്ത് പമ്പാനദിയില്‍ വീണ ശിവന്‍ (62) എന്നയാളെ കണ്ടെത്താനുള്ള ശ്രമത്തിനിടെ ശരത്ത് ചുഴിയില്‍പ്പെട്ട് റബര്‍ ഡിങ്കിയില്‍ നിന്ന് താഴെ വീഴുകയായിരുന്നു. നദിയില്‍ തടയണയോടു ചേര്‍ന്ന ഭാഗത്തുണ്ടായ ചുഴിയാണ് അപകടത്തിനു കാരണമായത്. സ്‌കൂബ ഉപയോഗിച്ചുള്ള തെരച്ചിലില്‍ ക്ഷീണിതനായ ശരത്തിന് നീന്തിക്കയറാന്‍ സാധിക്കാതെ വരികയും മുങ്ങിപ്പോവുകയുമായിരുന്നു. അഞ്ച് മിനുട്ടിനുള്ളില്‍ അപകടമുണ്ടായ സ്ഥലത്ത് നിന്ന് 10 മീറ്റര്‍ മാറി ശരത്തിനെ കണ്ടെത്തുകയും ചെയ്തു. ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

2015ലാണ് ശരത്ത് അഗ്നിരക്ഷാ സേനയില്‍ അംഗമാകുന്നത്. ഫയര്‍ ഫോഴ്‌സിലെ മികച്ച സ്‌കൂബ റെസ്‌ക്യുവര്‍ എന്ന നിലയില്‍ കുറഞ്ഞകാലം കൊണ്ട് ശരത്ത് പേരെടുത്തിരുന്നു. ഒറ്റശേഖരമംഗലം മണലുവിളാകം ശരത്ത് ഭവനില്‍ രാജേശ്വരന്‍- രത്‌നകുമാരി ദമ്പതികളുടെ മകനാണ്. ഭാര്യ: അഖില. മകന്‍: അഥര്‍വ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎസ്‍സി നിയമന തട്ടിപ്പ് ; ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ ; പിഎസ്‍സി സെക്രട്ടറിയെ ഗവർണർ...

0
തിരുവനന്തപുരം: പിഎസ്‍സി നിയമന തട്ടിപ്പില്‍ ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ. പിഎസ്‍സി സെക്രട്ടറിയെ ഗവർണർ...

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം : സി.പി.ഐ.ക്കെതിരേ സി.പി.എം. ഘടകക്ഷികളെ ഉപയോഗിച്ചു ; ആരോപണവുമായി ബിനോയ്...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ട യെന്ന ഗുരുതര ആരോപണവുമായി...

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു ; 21കാരൻ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ...

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....