അ​മ്മയി​ലെ മെ​മ്മ​റി കാ​ർ​ഡ്​ വി​വാ​ദം അ​ന്വേ​ഷി​ക്കാ​ൻ കമ്മീ​ഷ​നെ നി​യോ​ഗി​ക്കു​മെ​ന്ന്​ പ്ര​സി​ഡ​ന്‍റ്​ ശ്വേ​താ മേ​നോ​ൻ

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യി​ലെ മെ​മ്മ​റി കാ​ർ​ഡ്​ വി​വാ​ദം അ​ന്വേ​ഷി​ക്കാ​ൻ ക​മ്മീ​ഷ​നെ നി​യോ​ഗി​ക്കു​മെ​ന്ന്​ പ്ര​സി​ഡ​ന്‍റ്​ ശ്വേ​താ മേ​നോ​ൻ. കു​ക്കു പ​ര​മേ​ശ്വ​ര​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ശ്വേ​ത പ്ര​സി​ഡ​ന്‍റു​മാ​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റ​ശേ​ഷം ചേ​ർ​ന്ന ആ​ദ്യ എ​ക്സി​ക്യൂ​ട്ടീ​വ്​ യോ​ഗ​ത്തി​ന്​ ശേ​ഷ​മാ​ണ്​ അ​വ​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ലെ പ​രാ​തി​ക​ൾ യോ​ഗം ച​ർ​ച്ച ​ചെ​യ്ത​താ​യി ശ്വേ​ത അ​റി​യി​ച്ചു. പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ഉ​പ സ​മി​തി​ക​ൾ രൂ​പ​വ​ത്​​ക​രി​ക്കും. എ​ല്ലാ​വ​രു​ടെ​യും പ്ര​ശ്ന​ങ്ങ​ൾ കേ​ൾ​ക്കും. സം​ഘ​ട​ന​യി​ൽ നി​ന്ന്​ വി​ട്ടു​നി​ൽ​ക്കു​ന്ന​വ​രെ തി​രി​കെ കൊ​ണ്ടു​വ​രാ​ൻ ശ്ര​മ​ങ്ങ​ളു​ണ്ടാ​കും.

പ്ര​ശ്ന​ങ്ങ​ൾ സം​ഘ​ട​ന​ക്കു​ള്ളി​ൽ​ത​ന്നെ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. കൈ​നീ​ട്ടം, സ​ഞ്ജീ​വ​നി തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ തു​ട​രാ​നും തീ​രു​മാ​നി​ച്ചു. ‘മീ ​ടു’ വി​വാ​ദ കാ​ല​ത്ത്​ വ​നി​താ അം​ഗ​ങ്ങ​ൾ ന​ട​ത്തി​യ തു​റ​ന്നു പ​റ​ച്ചി​ലു​ക​ൾ റെ​ക്കോ​ർ​ഡ്​ ചെ​യ്ത്​ മെ​മ്മ​റി കാ​ർ​ഡി​ൽ സൂ​ക്ഷി​ച്ചി​രു​ന്നു. ഇ​ത്​ കു​ക്കു പ​ര​മേ​ശ്വ​ര​ൻ കൊ​ണ്ടു​പോ​യെ​ന്നും അ​ത്​​ തി​രി​കെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്നാ​ണ്​ ത​ങ്ങ​ളു​ടെ ആ​വ​ശ്യ​മെ​ന്നും​ ഉഷ ഹ​സീ​ന പ​റ​യു​ന്നു. ഇ​ത്​ സം​ബ​ന്ധി​ച്ച്​ സം​ഘ​ട​ന​ക്കും മു​ഖ്യ​മ​ന്ത്രി, വ​നി​താ ക​മ്മീഷ​ൻ, മ​നു​ഷ്യാ​വ​കാ​ശ ക​മ്മീഷ​ൻ, ഡി.​ജി.​പി എ​ന്നി​വ​ർ​ക്കും ഉ​ഷ പ​രാ​തി ന​ൽ​കി​യി​രു​ന്നു. മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി എ​ന്ന്​ കാ​ണി​ച്ച്​ ഡി.​ജി.​​പി​ക്ക്​ കു​ക്കു​വും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അയോധ്യയിൽ വൻ അഴിച്ചുപണി ; സംഭാവന എണ്ണാൻ പുതിയ സംവിധാനം ; തീരുമാനവുമായി ക്ഷേത്ര...

0
ന്യൂഡൽഹി: അയോധ്യയിൽ സംഭാവന എണ്ണുന്നതിന് പുതിയ സംവിധാനം ഏർപ്പെടുത്താൻ ക്ഷേത്ര ട്രസ്റ്റിന്റെ...

അടിമാലി പഞ്ചായത്തിൽ പെൻഷൻ വിതരണത്തിൽ ഗുരുതര വീഴ്ച ; മരിച്ച 16 പേരുടെ അക്കൗണ്ടിലേക്ക്...

0
അടിമാലി : ജില്ലാ ഓഡിറ്റ് വിഭാഗം അടിമാലി പഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ...

പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചതായി പരാതി

0
കോഴിക്കോട്: റാഗിംഗിന്‍റെ ഭാഗമായി പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന്...

ട്രെയിനിലെ ബെർത്തിൽ വിലക്ക് കൊളുത്തി പ്രാർഥന ; യാത്രക്കാരനെ തീവണ്ടിയിൽനിന്ന് ഇറക്കിവിട്ടു

0
മുംബൈ : പ്രാർഥിക്കാനായി ബെർത്തിൽ ദീപം കത്തിച്ചുവെച്ചതിന് 55 വയസ്സുള്ള യാത്രക്കാരനെ...