ഡല്‍ഹി : 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. നിരവധി തലമുറകളിലെ ധീര നേതാക്കളുടെപോരാട്ടത്തിന്റെയും ത്യാഗത്തിന്റെയും ഫലമാണ് ഈ ദിവസം. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന ഓരോ പൗരനും ആശംസകള്‍ നേരുന്നതായി അദ്ദേഹം അറിയിച്ചു.
കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാകണം സ്വാതന്ത്ര്യ ദിനാഘോഷങ്ങളെന്ന് അദ്ദേഹം രാജ്യത്തെ ജനങ്ങളെ ഓര്‍മ്മിപ്പിച്ചു. കോവിഡ് സാമ്പത്തികമേഖലയെ ബാധിച്ചുവെന്നും എന്നാല്‍ സാമ്പത്തിക മേഖലയിലെ പ്രതിസന്ധി താത്കാലികം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഒളിമ്പിക്സ് ജേതാക്കളെ അഭിനന്ദിച്ച രാഷ്ട്രപതി, ടോക്യോ ഒളിംപിക്സില്‍ രാജ്യത്തിന്റെ കീര്‍ത്തി ഉയര്‍ത്തിയ നേട്ടമാണ് കായികതാരങ്ങള്‍ നേടിയതെന്നും പറഞ്ഞു.