പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ ശ്രദ്ധിക്കേണ്ടത്………..

For full experience, Download our mobile application:
Get it on Google Play

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പോളിങ് ബൂത്തുകളില്‍ യാഥാര്‍ഥ്യമാക്കുന്നത് പ്രിസൈഡിങ് ഓഫീസര്‍മാരും സംഘവുമാണ്. പോളിങ് സംഘത്തില്‍ പ്രിസൈഡിങ് ഓഫീസറെ കൂടാതെ മൂന്ന് പോളിങ് ഓഫീസര്‍മാരാണ് ഉണ്ടാവുക. വിവിധ കേന്ദ്രങ്ങളിലും ഘട്ടങ്ങളിലും പ്രിസൈഡിങ് ഓഫീസര്‍മാരുടെ ചുമതലകള്‍ നിര്‍ദിഷ്ട പട്ടിക പ്രകാരം ഇ.വി.എം, വിവിപാറ്റ് യന്ത്രങ്ങളും മറ്റ് പോളിങ് സാമഗ്രികളും വിതരണ കേന്ദ്രത്തില്‍ നിന്നും ശേഖരിക്കുക. ഇതില്‍ പ്രത്യേക ശ്രദ്ധ പതിയേണ്ട ഇനങ്ങള്‍: ടെന്‍ഡേര്‍ഡ് ബാലറ്റ് പേപ്പര്‍, ബ്രെയിലി ബാലറ്റ്, വോട്ടര്‍മാരുടെ രജിസ്റ്റര്‍ (ഫോം 17 എ), വോട്ടര്‍ പട്ടികയുടെ മാര്‍ക്ക് ചെയ്ത കോപ്പി, ഫോം 17 സി, പ്രിസൈഡിങ് ഓഫീസര്‍ ഡയറി, ടാഗുകള്‍, സീലുകള്‍, എ.എസ്.ഡി, സി.എസ്.വി ലിസ്റ്റുകള്‍ എന്നിവയാണ്.

പോളിങ്ങിന് മുമ്പ്: പോളിങ് സ്റ്റേഷന്‍ ഒരുക്കുക. ഇ.വി.എമ്മിലും വിവിപാറ്റിലും മോക് പോള്‍ നടത്തുക. മോക് പോളിന് ശേഷം ഇ.വി.എമ്മിലെ ഫലവും വിവിപാറ്റിലെ ഫലവും ഒത്തുനോക്കുക. ഇ.വി.എം, വിവിപാറ്റ് മോക് പോള്‍ ഫലങ്ങള്‍ മായ്ച്ചുകളയണം. മോക് പോളിന്റെ വിവിപാറ്റ് പേപ്പര്‍ സ്ലിപ്പുകള്‍ കറുത്ത കവറിലാക്കി സീല്‍ ചെയ്ത് ശേഷം ഇ.വി.എം, വിവിപാറ്റ് മെഷീനുകള്‍ സീല്‍ ചെയ്യണം.
——
പോളിങ് സമയത്ത്: വോട്ടെടുപ്പിന്റെ രഹസ്യ സ്വഭാവത്തെക്കുറിച്ച് സ്ഥാനാര്‍ഥികളെയും പോളിങ് ഏജന്റുമാരേയും ധരിപ്പിക്കുക. പോള്‍ ഡിക്ലറേഷന്‍ ഉറക്കെ വായിക്കുകയും സ്ഥാനാര്‍ഥികളുടെയും പോളിങ് ഏജന്റുമാരുടെയും ഒപ്പ് വാങ്ങുകയും ചെയ്യുക. ഇ.വി.എം, വിവിപാറ്റ് മെഷീനുകളുടെ കൃത്യമായ പ്രവര്‍ത്തനത്തെക്കുറിച്ച് ഫോം 17 എയില്‍ രേഖപ്പെടുത്തണം. പോളിങ് നിലവാരം നിശ്ചിത ഇടവേളകളില്‍ റിട്ടേണിങ് ഓഫീസറെ അറിയിക്കണം. പോളിങ്ങിനിടെയുള്ള സംഭവങ്ങള്‍ പ്രിസൈഡിങ് ഓഫീസര്‍ ഡയറിയില്‍ രേഖപ്പെടുത്തണം.
—–
പോളിങ് തീരുന്ന സമയം: പോളിങ് അവസാനിക്കുന്ന നേരത്ത് ക്യൂവിലുള്ളവര്‍ക്ക് നമ്പര്‍ എഴുതിയ സ്ലിപ്പുകള്‍ നല്‍കണം. ക്യൂവിലുള്ള എല്ലാ വോട്ടര്‍മാരും വോട്ട് രേഖപ്പെടുത്തിയ ശേഷം ക്ലോസ് ബട്ടണ്‍ അമര്‍ത്തുക. ഇ.വി.എം, വിവിപാറ്റ് മെഷീനുകള്‍ പെട്ടികളിലാക്കി സീല്‍ ചെയ്യണം. സ്റ്റാറ്റിയൂട്ടറി, നോണ്‍ സ്റ്റാറ്റിയൂട്ടറി പേപ്പറുകള്‍ സീല്‍ ചെയ്യണം. തുടര്‍ന്ന് ഫോം 17 സിയുടെ പാര്‍ട്ട് ഒന്നില്‍ എല്ലാ പോളിങ് ഏജന്റുമാരുടെയും ഒപ്പ് വാങ്ങി അതിന്റെ ആധികാരിക പകര്‍പ്പ് എല്ലാ പോളിങ് ഏജന്റുമാര്‍ക്കും നല്‍കണം, തുടര്‍ന്ന് സുരക്ഷാ ജീവനക്കാരുടെ അകമ്പടിയോടെ ഇലക്ഷന്‍ സാമഗ്രികള്‍ സ്വീകരണ കേന്ദ്രങ്ങളിലെത്തിക്കണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഴയിലയിലൂടെ വരുമാനം കണ്ടെത്തി ഇളമണ്ണൂര്‍ സ്വദേശി സുരേഷും കുടുംബവും

0
കോന്നി : വാഴയിലകള്‍ വിറ്റ്‌ വത്യസ്തമായ മാര്‍ഗത്തിലൂടെ മികച്ച വരുമാനം നേടുകയാണ്‌...

​’ഗ്യാനേഷ് കുമാറിനെ കൊണ്ടുപോയ്ക്കോളൂ, ഇവിഎമ്മുകൾ അയച്ചുതരാം’; ട്രംപിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര

0
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുകഴ്ത്തി യുഎസ് പ്രസിഡന്റ്...

റാന്നി ജലോത്സവം ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും : അവലോകന യോഗം ചേര്‍ന്നു

0
റാന്നി : താലൂക്കിലെ വിവിധ ജലമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് പമ്പ...

ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ പ്രധാനധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസവകുപ്പ്

0
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ...