സൈബര്‍കേസില്‍ പ്രതിയായ നേതാവിനെ രക്ഷിക്കാന്‍ ഭാര്യയ്ക്ക് പത്ര സമ്മേളനം നടത്താന്‍ പരിശീലനം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയിലെ ഒരു രാഷ്ട്രീയ നേതാവ് പ്രതിയായ സൈബര്‍ കേസില്‍ പ്രതിയുടെ ഭാര്യയെ ഇറക്കി കേസിന്റെ ഗതി തിരിച്ചുവിടാന്‍ നീക്കം. ഇതിനായി ഭാര്യയെ കൊണ്ട് വാര്‍ത്താസമ്മേളനം നടത്താനാണ് ശ്രമം. സൈബര്‍കേസില്‍ പ്രതിയായ നേതാവിനെ രക്ഷിക്കാന്‍ നേതാവിന്റെ ഭാര്യയ്ക്ക് പത്ര സമ്മേളനം നടത്താന്‍ പരിശീലനം നല്‍കി. വാര്‍ത്താ സമ്മേളനത്തിനിടെ വൈകാരികമായി പ്രതികരിക്കാനും കരയാനുമൊക്കെ ഇവര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കിയതായാണ് പുറത്തു വരുന്ന വിവരം.

കഴിഞ്ഞയിടെ ജില്ലയില്‍ സൈബര്‍ കേസില്‍ അറസ്റ്റിലായ ഉന്നത ബന്ധമുള്ള രാഷ്ട്രീയ നേതാവാണ് കഥാനായകന്‍. എതിര്‍ രാഷ്ട്രീയ ചേരിയിലെ നേതാവിന്റെ മരിച്ചുപോയ രക്തബന്ധുവിനെ അടക്കം മോശമായ ഭാഷയില്‍ സൈബറിടത്തില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി പ്രതികരിച്ചുവെന്നാണ് കേസ്. കേസില്‍ പ്രതിയായതോടെ രക്ഷപെടാന്‍ പല ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഒടുവില്‍ മുന്‍കൂര്‍ ജാമ്യം കിട്ടാതെ വന്നതോടെ സ്‌റ്റേഷനിലെത്തി കീഴടങ്ങി. റിമാന്‍ഡിലും പോയി.

ജാമ്യം നേടി പുറത്തുവന്നതോടെയാണ് കേസില്‍ പുതിയ നീക്കം തുടങ്ങിയത്. പ്രമുഖ രാഷ്ട്രീയ കക്ഷിയുടെ പിന്തുണയോടെയാണ് എല്ലാ അടവുകളും ഇയാള്‍ പയറ്റുന്നത്. ഇതിന്റെ ഭാഗമായാണ് ഭാര്യയെ രംഗത്തിറക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ഒരു ആര്‍ട്ടിസ്റ്റിനെ എത്തിച്ച്‌ ഭാര്യയ്ക്ക് കരയാനും വൈകാരികമായി പ്രതികരിക്കാനും പ്രത്യേകം പരിശീലനം നല്‍കിയത്. മണിക്കൂറുകള്‍ നീണ്ട പരിശീനലത്തിനിടെ വിതുമ്പലോടെ വാര്‍ത്താസമ്മേളനം തുടങ്ങുക, ഇടയ്ക്കിടെ ഗദ്ഗദപ്പെടുക, ഇടയ്‌ക്കൊന്നു പൊട്ടിക്കരയുക പിന്നീട് ചോദ്യങ്ങളോട് പ്രതികരിക്കുമ്പോള്‍ വൈകാരികമാകുക തുടങ്ങിയ അടവുകള്‍ പഠിപ്പിച്ചത്. എന്തായാലും ഇതല്ല ഇതിനപ്പുറം പയറ്റിയാലും നേതാവ് കുടുങ്ങിയത് തന്നെയാണെന്നാണ് വിദഗ്ദരടക്കം പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...