കോച്ചിങ് സെന്ററിലെ സമ്മർദം ; കോട്ടയിൽനിന്നും കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ജയ്‌പുർ : രാജസ്ഥാനിലെ കോട്ടയിൽനിന്നു ഫെബ്രുവരി 11 മുതൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം ചമ്പൽ താഴ്‌വരയിൽ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശിയും എൻട്രൻസ് വിദ്യാർഥിയുമായ രചിത് സോന്ധ്യയുടെ (16)  മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ എത്തുന്ന കോച്ചിങ് ഹബ്ബായ കോട്ടയിൽ പഠിക്കുകയായിരുന്നു രചിത് സോന്ധ്യ. ഗരാഡിയ മഹാദേവ് ക്ഷേത്രത്തിനു സമീപമുള്ള വനമേഖലയിൽ രചിത് പ്രവേശിക്കുന്നതു സുരക്ഷാ ക്യാമറയിൽ പതിഞ്ഞിരുന്നു.

പരീക്ഷയുടെ പേരിലാണ് ‌ഹോസ്റ്റൽ വിട്ടത്. ഈ വർഷം ചമ്പൽ താഴ്‌വരയിൽനിന്നു കണ്ടെടുക്കുന്ന അഞ്ചാമത്തെ വിദ്യാർഥിയുടെ മൃതദേഹമാണിത്. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ ഡ്രോൺ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു തിരച്ചിൽ. കുന്നിൽനിന്ന് താഴ്‌വരയിലേക്ക് ചാടിയതാകാമെന്നു പോലീസ് സംശയിക്കുന്നു. നേരത്തെ മകനെ കണ്ടെത്താൻ സഹായിക്കണമെന്നു പൊതുജനങ്ങളോട് അഭ്യർഥിച്ച് രചിത്തിന്റെ മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു. കോച്ചിങ് സെന്ററുകളിലെ സമ്മർദമാകാം വിദ്യാർഥികളുടെ മരണത്തിനു പിന്നിലെന്നാണു സംശയം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് ; പാർട്ടി ശക്തമായി പ്രതിരോധിക്കും, റിയാസിലേക്ക് അന്വേഷണം എത്തിക്കാനാണ് ഇഡി ശ്രമമെന്ന്...

0
തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് ഇഡി റെയ്ഡിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി...

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...