മലബന്ധം തടയാൻ സഹായിക്കുന്ന രണ്ട് ഹെൽത്തി ജ്യൂസുകൾ

For full experience, Download our mobile application:
Get it on Google Play

പല ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് മലബന്ധം. ചില മരുന്നുകളുടെ ഉപയോഗവും ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നതും ചില പോഷകങ്ങളുടെ അഭാവം തുടങ്ങിയ കാര്യങ്ങളെല്ലാം മലബന്ധത്തിന് കാരണമാകാറുണ്ട്. മലബന്ധത്തിനു വിവിധതരം മരുന്നുകൾ വിപണിയിൽ ഉണ്ട്. എന്നാൽ മലവിസർജനം സാധാരണ നടക്കേണ്ടുന്ന ഒരു പ്രക്രിയയാണ്. അത് മരുന്നിന്റെ സഹായത്താൽ നടക്കേണ്ടതല്ല. പതിവായുള്ള വ്യായാമത്തിനൊപ്പം ആരോഗ്യകരമായ ഭക്ഷണ ശീലത്തിലും ശ്രദ്ധ നൽകിയാൽ മലബന്ധം തടയാനാകും. മലബന്ധ പ്രശ്നം അകറ്റാൻ സഹായിക്കുന്ന രണ്ട് തരം ജ്യൂസുകൾ പരിച്ചയപ്പെട്ടാലോ.

വിറ്റാമിൻ എ, സി, ഇ, കെ, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങൾ ആപ്പിൾ ജ്യൂസിൽ അടങ്ങിയിട്ടുണ്ട്. മലബന്ധത്തിനെതിരെ പോരാടുന്നതിന് ആപ്പിൾ ജ്യൂസ് മികച്ചൊരു പ്രതിവിധിയാണ്. ഭക്ഷണത്തിലെ നാരുകളുടെ അളവ് വർദ്ധിപ്പിക്കുന്നതിനും മലബന്ധം അകറ്റുന്നതിനും സഹായിക്കുന്ന പഴമാണ് ആപ്പിൾ. മലബന്ധ പ്രശ്നമുള്ളവർ ആഴ്ചയിൽ രണ്ട് തവണ ആപ്പിൾ ജ്യൂസ് കുടിക്കാവുന്നതാണ്.

പിയർ ജ്യൂസിൽ വിറ്റാമിൻ സി, കെ, പൊട്ടാസ്യം തുടങ്ങി നിരവധി അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. പിയർ ജ്യൂസ് മലബന്ധം ഒഴിവാക്കാനും സഹായിക്കും. കുട്ടികളിലെ മലബന്ധം തടയാനും പിയർ ജ്യൂസ് മികച്ചതാണ്. വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ പിയർ പഴം കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...