ആംബുലന്‍സ് ഓട്ടോയിലിടിച്ച് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക് ; ബസിനെ മറികടക്കവെ നിയന്ത്രണം തെറ്റിയാണ് അപകടം

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : നിയന്ത്രണം തെറ്റിയ ആംബുലന്‍സ് ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കുറിച്ചി മുട്ടം തെക്കേ കൊല്ലീരേത്ത് പ്രശാന്ത് ഗോപി (30) ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 7 മണിയോടെ എംസി റോഡില്‍ ഐ.ടി ഐ ജംഗ്ഷനു സമീപം തേരകത്ത് പടിയിലായിരുന്നു അപകടം.

അടൂരില്‍ നിന്നും ഗുരുതരാവസ്ഥയിലായ രണ്ട് കുട്ടികളുമായി ആംബുലന്‍സ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പോകവെ  ആംബുലന്‍സ് ഒരു കെ.എസ്.ആര്‍.ടി.സി ബസിനെ മറികടക്കവെ എതിര്‍ ദിശയില്‍ വന്ന ഓള്‍ട്ടോ കാറില്‍ തട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം തെറ്റി എതിര്‍ ദിശയില്‍ കവര്‍ പാലുകളുമായി വന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഡ്രൈവറുടെ കാല്‍ ഓട്ടോറിക്ഷയില്‍ കുടുങ്ങിയ നിലയിലായിരുന്നു. ഓട്ടോറിക്ഷാ വെട്ടിപൊളിച്ചാണ് അദേഹത്തെ പുറത്തെടുത്തത്. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ഇയാളുടെ കാല്‍ അപകടത്തില്‍ ഒടിഞ്ഞു തൂങ്ങിയിരുന്നു.

ആംബുലന്‍സില്‍ ഗുരുതരാവസ്ഥയില്‍ ഉണ്ടായിരുന്ന കുട്ടികളെ മറ്റൊരു ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോയി. പ്രശാന്തിനെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം തുടര്‍ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആംബുലന്‍സ് ഡ്രൈവര്‍ ചെങ്ങന്നൂര്‍ പോലീസില്‍ ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...