കര്‍ഷര്‍ക്ക്‌ തിരിച്ചടിയായി രാസവള വിലക്കയറ്റം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കര്‍ഷര്‍ക്ക്‌ തിരിച്ചടിയായി രാസവള വിലക്കയറ്റം. കേന്ദ്രസര്‍ക്കാര്‍ രാസവള സബ്‌സിഡി വെട്ടിക്കുറച്ചതാണ്‌ വില വര്‍ദ്ധനവിന്‌ പ്രധാന കാരണം. രാസവളങ്ങളിലെ പ്രധാനിയായ പൊട്ടാഷിന്‌ മൂന്ന്‌ മാസത്തിനിടെ 600 രൂപയാണ്‌ വര്‍ധിച്ചത്‌. 1000 രൂപയായിരുന്ന 50 കിലോഗ്രാം ചാക്കിന്‌ ഇപ്പോള്‍ 1600 രൂപയാണ്‌ വില. ചില്ലറയായി വാങ്ങുകയാണെങ്കില്‍ വീണ്ടും വര്‍ധിക്കും. മിക്ക കോംപ്ലക്‌സ് വളങ്ങള്‍ക്കും പൊട്ടാഷ്‌ ചേരുന്നതിനാല്‍ ഈ വളങ്ങള്‍ക്കും ആനുപാതികമായ വര്‍ദ്ധനവ്‌ ഉണ്ടായിട്ടുണ്ട്‌. നൈട്രജന്‍ – ഫോസ്‌ഫറസ്‌ – പൊട്ടാസ്യം വളങ്ങള്‍ക്കും വില കൂടിയിട്ടുണ്ട്‌.

ഡൈ അമോണിയം ഫോസ്‌ഫേറ്റിന്റെ വില വര്‍ദ്ധിച്ചത്‌ നെല്ല്‌ കര്‍ഷകരെ പ്രതിസന്ധിയിലാക്കി. 1140 രൂപയായിരുന്ന ഒരു ചാക്കിന്‌ ഇപ്പോള്‍ 1300 രൂപയായാണ്‌ വര്‍ധിച്ചത്‌. ന്യൂട്രിയന്റ്‌ സബ്‌സിഡി പോളിസി പ്രകാരമാണ്‌ കേന്ദ്രസര്‍ക്കാര്‍ വളത്തിന്റെ വിലയും സബ്‌സിഡിയും നിര്‍ണയിക്കുന്നത്‌. യൂറിയയെ മാത്രം വില നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും മറ്റുള്ളവയെ പട്ടികയുടെ പുറത്താക്കിയതും ഫോസ്‌ഫറസ്‌, പൊട്ടാഷ്‌ വളങ്ങളുടെ വിലക്കയറ്റത്തിന്‌ കാരണം. രാസവള വില നിയന്ത്രണത്തിന്‌ നടപടി വേണമെന്ന്‌ പാടശേഖര സമിതികളും കര്‍ഷക സംഘടനകളും ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...