വിലക്കയറ്റം : ജൂലൈ 29ന് ബ്രാഞ്ച് തലങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും ; എസ്ഡിപിഐ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിലക്കയറ്റം രൂക്ഷമാകുമ്പോഴും വിപണിയിൽ ഇടപെടേണ്ട സർക്കാർ തുടരുന്ന നിർബന്ധിത മൗനം പ്രതിഷേധാർഹമെന്ന് എസ്ഡിപിഐ പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി സലീം മൗലവി. വിലക്കയറ്റം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 29 ചൊവ്വാഴ്ച ബ്രാഞ്ച് തലങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിലക്കയറ്റം തടയുക, ജനങ്ങളുടെ ദുരിതം അകറ്റുക, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിസ്സംഗത അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധം നടത്തുക. സംസ്ഥാനത്ത് അവിശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. വെളിച്ചെണ്ണയുടെ വില 500ലേക്ക് അടുക്കുന്നു.

പയർ വർഗ്ഗങ്ങൾക്കും പച്ചക്കറിക്കും പൊള്ളുന്ന വിലയാണ്. വില കുതിച്ചുയരുമ്പോഴും പൊതുവിപണിയിൽ ഇടപെടുന്നതിനോ ബദൽ മാർഗ്ഗങ്ങൾ തേടുന്നതിനോ സർക്കാർ തയ്യാറായിട്ടില്ല. പ്രതിപക്ഷ പാർട്ടികളും മൗനത്തിലാണ്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ നിന്നും ഭരണകൂടങ്ങളും പ്രതിപക്ഷ പാർട്ടികളും ഒളിച്ചോടുകയാണ്. സാധാരണക്കാരന്റെ കഞ്ഞിയിൽ മണ്ണുവാരിയിടുന്ന സമീപനം സർക്കാർ അവസാനിപ്പിക്കണം. ഈ സാഹചര്യത്തിൽ സർക്കാർ അടിയന്തിരമായി വിപണിയിൽ ഇടപെട്ടുകൊണ്ട് വിലക്കയറ്റം പിടിച്ചുനിർത്താൻ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എ.എൻ ഷംസീറിനെതിരെ വെള്ളാപ്പള്ളി നടത്തിയത് നീചമായ പ്രതികരണമാണെന്ന് കെ.കെ രാഗേഷ്

0
കണ്ണൂര്‍: എ.എൻ ഷംസീറിനെതിരെ വെള്ളാപ്പള്ളി നടത്തിയത് നീചമായ പ്രതികരണമാണെന്ന് സിപിഎം കണ്ണൂർ...

ജയിൽചട്ടം ചോദ്യംചെയ്ത് അമീറുൾ ഇസ്‌ലാമിന്റെ ഹർജി ; സംസ്ഥാനത്തിന് സുപ്രീം കോടതി നോട്ടീസ്

0
ന്യൂഡൽഹി : കേരളത്തിന്റെ 2014-ലെ ജയിൽചട്ടം ചോദ്യംചെയ്ത് പെരുമ്പാവൂർ ജിഷ വധക്കേസ്...

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...