മിൽമ പാലിന്റെ വില വർധന പിൻവലിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന്റെ വില വര്‍ധന പിന്‍വലിച്ചു. കൊഴുപ്പു കൂടിയ പാല്‍ മില്‍മ റിച്ചിന്റെ വര്‍ധിപ്പിച്ച രണ്ടുരൂപയാണ് പിന്‍വലിച്ചത്. അതേസമയം മില്‍മ സ്മാര്‍ട്ടിന്റെ വില വര്‍ധിപ്പിച്ചത് തുടരും. ഇന്ന് മുതലാണ് മില്‍മ പാല്‍ വില കൂട്ടിയത്. വില വര്‍ധന സര്‍ക്കാരിനെ അറിയിച്ചിരുന്നില്ലെന്ന് മന്ത്രി ചിഞ്ചുറാണി ഇന്നലെ വ്യക്തമാക്കിയിരുന്നു. വന്‍ നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് വില കൂട്ടിയതെന്നും 83 ശതമാനവും ക്ഷീരകര്‍ഷകര്‍ക്ക് നല്‍കുന്നുവെന്നുമായിരുന്നു മില്‍മയുടെ വിശദീകരണം.

മില്‍മ റിച്ച് പാക്കറ്റിന്റെ വില 29 ല്‍ നിന്ന് 31 രൂപയാക്കിയിരുന്നു. 24 രൂപയുടെ മില്‍മ സ്മാര്‍ട്ടിന് 25 രൂപയാകും. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ പാല്‍ സംഭരണത്തില്‍ അഞ്ച് ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. വര്‍ധിച്ചു വരുന്ന ചൂട് മൂലമാണ് പാല്‍ സംഭരണത്തില്‍ കുറവുണ്ടായത്. പ്രതിദിനം മൂന്ന് ലക്ഷം ലിറ്റര്‍ പാലിന്റെ കുറവാണ് ഉണ്ടായിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്ലിങ്കിറ്റിന് വീണ്ടും ഭക്ഷ്യസുരക്ഷാ വീഴ്ച; ഐസ്‌ക്രീം ഫ്രീസറിനുള്ളിൽ ജീവനുള്ള എലിയെ കണ്ടെത്തി

0
മുംബൈ: മഹാരാഷ്ട്രയിലെ ബ്ലിങ്കിറ്റ് സ്റ്റോറിലെ ഐസ്‌ക്രീം ഫ്രീസറില്‍ എലിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്....

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

യുപിഐ പേയ്‌മെന്റുകളിൽ എംഡിആർ ചാർജ് തിരിച്ചെത്തുന്നുവോ? നോട്ടുകളുടെ ഉപയോഗം വീണ്ടും കൂടുന്നുവെന്ന് ആർബിഐ റിപ്പോർട്ട്

0
മുംബൈ: അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ നികുതി, മറ്റ് നിയമങ്ങൾ...