ടോയ്‌ലെറ്റ് പ്രവർത്തനരഹിതമായി ; വിമാനം തിരിച്ചിറക്കി

For full experience, Download our mobile application:
Get it on Google Play

വിയന്ന: ടോയ്ലെറ്റ് പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് ഓസ്ട്രിയന്‍ വിമാനം തിരിച്ചിറക്കി. വിയന്നയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് യാത്ര പുറപ്പെട്ട ശേഷമാണ് വിമാനത്തില്‍ തകരാര്‍ കണ്ടെത്തിയത്. ബോയിങ് 777 വിമാനമാണ് തിരിച്ചിറക്കിയത്. യാത്ര പുറപ്പെട്ട് രണ്ടുമണിക്കൂറിന് ശേഷമാണ് ഇത് കണ്ടെത്തിയത്. തുടര്‍ന്ന് തിരിച്ചിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. എട്ടില്‍ അഞ്ച് ടോയ്ലെറ്റിലും ഫ്ളഷ് പ്രവര്‍ത്തിക്കാത്തതാണ് തകരാറിന് കാരണമായത്.

വിയന്നയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് എട്ടു മണിക്കൂര്‍ യാത്രയാണ് ഉള്ളത്. 300ഓളം യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. ഇത്രയും നേരം ടോയ്ലെറ്റ് ഉപയോഗിക്കാന്‍ കഴിയാതെ വരുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവും എന്ന് കണ്ടാണ് വിമാനം തിരിച്ചിറക്കാന്‍ തീരുമാനിച്ചത്. തന്റെ അറിവില്‍, ഓസ്ട്രിയന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ഇതിന് മുമ്പ് ഇത്തരമൊരു പ്രശ്‌നം ഉണ്ടായിട്ടില്ലെന്ന് എയര്‍ലൈന്‍ വക്താവ് പറഞ്ഞു. തകരാര്‍ ഇതിനകം പരിഹരിച്ചുവെന്നും വീണ്ടും സര്‍വീസ് ആരംഭിച്ചതായും വക്താവ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...