മധുര : തെങ്കാശിയില്‍ പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തി. ആലംകുളം ഊത്തുമല തെക്കുകാവലാകുറിച്ചി ഗ്രാമത്തില്‍ മാരിമുത്തുവിന്റെ മകള്‍ ഷാലോം ഷീബ (19)യാണ് വെട്ടേറ്റു മരിച്ചത്. സമീപ ഗ്രാമത്തിലെ മുത്തരാജെന്ന യുവാവിനെ ഒരു വര്‍ഷം മുമ്പ് പ്രണയിച്ച് വിവാഹം ചെയ്ത വിരോധത്തിലാണു കൊലപാതകമെന്നു പോലീസ് പറഞ്ഞു.
വിവാഹശേഷം ഷാലോമും മുത്തുരാജും ഇന്നലെ ഊത്തുമലയിലെ ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിയിരുന്നു. നാട്ടിലെത്തിയപ്പോള്‍ ഷാലോം മാതാപിതാക്കളെ കാണാന്‍ സ്വന്തം വീട്ടിലും ചെന്നു. ഷാലോമിനെ കണ്ടതോടെ രോഷാകുലനായ മാരിമുത്തു വെട്ടുകത്തികൊണ്ട് വെട്ടുകയായിരുന്നു. മാരിമുത്തുവിനെ പോലീസ് അറസ്റ്റ് ചെയ്തു.